Latest NewsNewsLife Style

ചീത്ത കൊളസ്‌ട്രോൾ കുറയ്ക്കാൻ ഈ കാര്യങ്ങൾ

ഇന്ന് പലരും പേടിയോടെ നോക്കികാണുന്ന രോ​ഗമാണ് കൊളസ്ട്രോൾ. രണ്ട് തരത്തിലുള്ള കൊളസ്ട്രോളാണുള്ളത്. നല്ല കൊളസ്ട്രോളും ചീത്ത കൊളസ്ട്രോളും. ശരീരത്തിൽ ചീത്ത കൊളസ്ട്രോൾ അമിതമായാൽ ഹൃദ്രോ​ഗ സാധ്യത കൂടുതലാണെന്ന് ​ഗവേഷകർ പറയുന്നു. ലോ- ഡെൻസിറ്റി ലിപ്രോപ്രോട്ടീൻ(LDL), ഇതിനെയാണ് ചീത്ത കൊളസ്ട്രോൾ എന്ന് പറയുന്നത്.

രക്തത്തിൽ ചീത്ത കൊളസ്ട്രോൾ കൂടുമ്പോൾ ഇത് ഹൃദയ സംബന്ധമായ അസുഖങ്ങളിലേയ്ക്കും അതുപോലെ, പക്ഷാഘാതം ഉണ്ടാകാനുള്ള സാധ്യതയും കൂട്ടുന്നു. ശരീരത്തിൽ കൊളസ്ട്രോളിന്റെ അളവ് കൂടുന്നുണ്ടോ എന്ന് ഇടയ്ക്ക് ഡോക്ടറെ കണ്ട് പരിശോധിക്കേണ്ടത് അനിവാര്യം. ചീത്ത കൊളസ്‌ട്രോൾ കുറയ്ക്കാൻ ജീവിതശെെലിയിൽ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?…

സാറ്റുറേറ്റഡ് ഫാറ്റ് കുറയ്ക്കാം. ഇതിനായി റെഡ് മീറ്റ്, നല്ല കൊഴുപ്പ് അടങ്ങിയ പാൽ ഉൽപന്നങ്ങളുടെ ഉപയോഗം കുറയ്ക്കാം.

ഒമേഗ- 3 ഫാറ്റി ആസിഡ് അടങ്ങിയ ആഹാരങ്ങൾ ശീലമാക്കാം. ഇത് ചീത്ത കൊളസ്ട്രോൾ കുറയ്ക്കുന്നു. വാൾനട്ട്, സാൽമൺ ഫീഷ്, ഫ്ലാക്സ് സീഡ്സ് എന്നിവ ഇതിനായി കഴിക്കാം. നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ ശീലമാക്കുക. ഇവ രക്തത്തിലെ കൊളസ്ട്രോളിനെ കുറയ്ക്കുന്നു.

ആഹാരത്തിൽ ശ്രദ്ധിക്കുന്നത് പോലെ തന്നെ വ്യായാമം ചെയ്യേണ്ടതും അനിവാര്യമാണ്. നമ്മൾ ചെറിയ രീതിയിൽ ചെയ്യുന്ന വ്യായാമങ്ങൾ പോലും നല്ല കൊളസ്ട്രോൾ വർദ്ധിപ്പിക്കാൻ സഹായിക്കുന്നുണ്ട്. ഒരു ദിവസം കുറഞ്ഞത് 30 മിനിറ്റ് നേരമെങ്കിലും വ്യായാമം ചെയ്യാൻ സമയം മാറ്റിവയ്ക്കുക.

പുകവലി എൽഡിഎൽ കൊളസ്ട്രോൾ കൂട്ടാം. പുകവലി എച്ച്ഡിഎൽ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നു.പുകവലി ഉപേക്ഷിക്കുന്നതോടെ ശരീരത്തിലെ രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button