KeralaLatest NewsNews

‘നാവിറങ്ങി സഖാവ് വിനയചന്ദ്രൻ, സ്വന്തം വിശ്വാസം ഉറക്കെ പറയാൻ നട്ടെല്ല് ഇല്ല’: വൈറൽ ചർച്ചയ്ക്ക് പിന്നാലെ വിമർശനം

കൊച്ചി: സ്പീക്കർ എ.എൻ ഷംസീറിന്റെ വിവാദ പ്രസ്ഥാവനയ്‌ക്കെതിരെ പ്രതിഷേധം ശക്തമാവുകയാണ്. ഷംസീറിനെ തള്ളിപ്പറയാൻ സർക്കാർ തലത്തിൽ ആരും ഇതുവരെ തയ്യാറായിട്ടില്ല. സ്പീക്കർക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ നടപടി സ്വീകരിക്കുന്നത് വരെ പ്രതിഷേധം തുടരുമെന്ന് എൻ.എസ്.എസ് വ്യക്തമാക്കുകയും ചെയ്തു. വിവാദ പ്രസ്താവനയ്ക്ക് പിന്നാലെ ഇതുമായി ബന്ധപ്പെട്ട് നിരവധി ചാനൽ ചർച്ചകളും നടന്നു. ചാനൽ ചർച്ചയ്ക്കിടെ ഹിന്ദു മതത്തെ അവഹേളിച്ച് ഇടതുപക്ഷ നേതാവ് വിനയചന്ദ്രൻ രംഗത്ത് വന്നിരുന്നു. ദൈവത്തിന്റേ തല വെട്ടിവച്ചതും പ്ലാസ്റ്റിക് സർജറി ചെയ്തതുമായ പുരാണ കഥകൾ ഉണ്ടെന്നും ഗണപതിയുടെ പിതാവ് ‘ഒളിഞ്ഞുനോക്കാൻ’ പോയ കഥ പുരാണത്തിൽ പറയുന്നുണ്ടെന്നുമായിരുന്നു വിനയചന്ദ്രന്റെ ആക്ഷേപം. രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ, വിശ്വാസികളെ പ്രതിനിധീകരിച്ചു കേശവൻ തമ്പി എന്നിവർ പങ്കെടുത്ത ചർച്ചയിലാണ് പുരാണങ്ങളെ അവഹേളിക്കുന്ന രീതിയിൽ സഖാവ് വിനയചന്ദ്രൻ അഭിപ്രായമുന്നയിച്ചത്.

സംഭവം വൈറലായതോടെ, വിനയചന്ദ്രനെ വിമർശിച്ച് എഴുത്തുകാരി അഞ്‍ജു പാർവതി പ്രഭീഷ് രംഗത്ത് വന്നു. ശ്രീജിത്ത്‌ പണിക്കർ ഗണപതി ഒരു മിത്താണോ അല്ലയോ എന്ന് സഖാവ് വിനയചന്ദ്രനോട് പലതവണ ചോദിച്ചിട്ടും ഒന്നും പറയാതെ നാവ് ഇറങ്ങി നിൽക്കുകയായിരുന്നു വിനയചന്ദ്രനെന്നും, സ്വന്തം വിശ്വാസം ഉറക്കെ പറയാൻ നട്ടെല്ല് ഇല്ലാത്തതിനാലാണെന്നും അഞ്‍ജു പാർവതി ഫേസ്‌ബുക്കിൽ കുറിച്ചു. മലക്കുകളും സുന്നത്തും ഹലാലും മാലാഖമാരും ഒക്കെ വിശ്വാസത്തിന്റെ ഭാഗമാവുകയും ഗണപതിയും അയ്യപ്പനും ഒക്കെ മിത്തു് ആവുകയും ചെയ്യുന്ന ഡബിൾ സ്റ്റാൻഡ് പ്രത്യയശാസ്ത്രത്തിന്റെ ചെകിടത്ത് കിട്ടുന്ന വിശ്വാസികളുടെ കനത്ത പ്രഹരമാണ് എൻ.എസ്.എസ് നടത്തുന്ന നാമജപഘോഷയാത്ര എന്നും അഞ്‍ജു പാർവതി വ്യക്തമാക്കുന്നു.

അഞ്‍ജു പാർവതിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്:

ഗണപതി എന്നത് മിത്തല്ല
ഓരോ ഹൈന്ദവ വിശ്വസിയുടെയും സ്വത്വമാണ്!!!
ഇന്ന് ഈ നാമജപ പ്രതിഷേധം കാലം ആവശ്യപ്പെടുന്ന ഹൈന്ദവ പ്രതികരണമാണ്. അതിന് മുൻകൈ എടുത്ത NSS സംഘടന അടയാളപ്പെടുത്തുന്നത് സനാതന ധർമ്മത്തിന്റെ മാതൃകപരമായ സഹിഷ്ണുതയിലൂന്നിയ പ്രതിഷേധമാണ്. തെരുവുകളിൽ പന്തം കൊളുത്തിയോ കൊലവിളി നടത്തിയോ അല്ല ഈ പ്രതിഷേധം .ഗണേശ ഭഗവാനെ ദർശിച്ചു, വഴിപാട് നടത്തി, നാമജപ ഘോഷയാത്രയോടെ ഉള്ള പ്രതിഷേധം.
ഇത് എന്തുകൊണ്ട് അനിവാര്യം ആകുന്നുവെന്നതിന് കുറെയേറെ കാരണങ്ങളുണ്ട്. ഒരു പൗരന് അവന്റെ വിശ്വാസ പ്രമാണങ്ങൾക്കനുസരിച്ച് ജീവിക്കാൻ ഭരണഘടന അനുവാദം നല്കുന്നുണ്ടെങ്കിലും ഈ കൊച്ചുകേരളത്തിൽ ഹിന്ദുവിnu മാത്രം കല്പിച്ചു തുല്യം ചാർത്തിയിരിക്കുന്ന ചില വിലക്കുകളുണ്ട്, പ്രത്യേകിച്ച് ഇടതുപക്ഷ രാഷ്ട്രീയത്തിൽ.! ഹിന്ദുവിന്റെ വിശ്വാസം മാത്രം പുരോഗമനാശയങ്ങൾക്ക് വിലങ്ങുതടിയാവുന്നു. അവന്റെ മത ചിഹ്നങ്ങളെ യഥേഷ്ടം ആവിഷ്കാരസ്വാതന്ത്രൃത്തിന്റെ പേരിൽ അപഹസിക്കാനും ചോദ്യം ചെയ്യാനും കഴിയുന്നു.
മെത്രാന്റെ അംശവടി കാർട്ടൂൺ ആക്കിയതിനു നല്കിയ ലളിതകലാ അക്കാദമി അവാർഡിനു പിന്നെന്ത് സംഭവിച്ചുവെന്നും കലോത്സവത്തിൽ കൊച്ചുകുട്ടികൾ അരങ്ങിലെത്തിയ കിത്താബിനു എന്ത് സംഭവിച്ചുവെന്നും നമുക്കറിയാം. മുറിച്ചുമാറ്റപ്പെട്ട വലതുകൈയ്യുമായി ,മുറിവുണങ്ങാത്ത മനസ്സുമായി ജോസഫ് മാഷ് ജീവിക്കുന്ന അതേ കേരളീയസമൂഹത്തിലാണ് ഹൈന്ദവബിംബങ്ങളെ കളിയാക്കിയതിന്റെ പേരിൽ വെറും സൈബർ പൊങ്കാലകൾ മാത്രം ഏറ്റുവാങ്ങിയ ഹരീഷും കുരീപ്പുഴയും ഒക്കെ സാംസ്കാരികനായകരായി വിളങ്ങുന്നത്. അത് തന്നെയാണ് ഹൈന്ദവമതത്തിന്റെ പോസിറ്റിവിറ്റിയും മഹത്വവും. കേരളീയ സമൂഹത്തിന്റെ ഫേക്ക് ലിബറൽ-സെക്ക്യൂലർ ഇരട്ടത്താപ്പിനെ നോക്കി ചിരിച്ചുക്കൊണ്ട് തോല്പിക്കുന്നുണ്ട് സനാതനധർമ്മത്തിന്റെ സഹിഷ്ണുത. അത് ഇന്നത്തെ ഈ പ്രതിഷേധ നാമജപ ഘോഷയാത്രയിലും കാണുവാൻ കഴിഞ്ഞേക്കും.
പ്രത്യയശാസ്ത്രത്തിലെ നാസ്തികത്വം അടിവരയിട്ടുറപ്പിക്കാൻ ഇതരമതവിഭാഗങ്ങളെ തൊടാതെ, ഹൈന്ദവമതവിശ്വാസത്തെ മാത്രം ലാക്കാക്കിയവരാണ് ഈ പ്രവണതയ്ക്ക് ഇവിടെ വിത്ത് പാകിയവർ. സഭയുടെ വോട്ടാകുന്ന അപ്പക്കഷണങ്ങളുടെ രുചിക്ക് വേണ്ടി മാത്രം, നിലപാടുകളെ തരാതരം മാറ്റുന്ന ചന്ദ്രക്കലയ്ക്കും കുരിശിനും മാത്രം മതപരിവേഷം നല്കി, സംരക്ഷണം നല്കുന്ന ഇരട്ടത്താപ്പിനെതിരെ ജനങ്ങളുടെ ബോധം ഉണർന്നു കഴിഞ്ഞപ്പോൾ പ്രതിരോധം അവരുടെ ഭാഗത്തു നിന്നും ഉണ്ടാവുക സ്വാഭാവികം.എന്ത് കൊണ്ട് ഒരു വിഭാഗത്തോട് മാത്രം ഈ വിവേചനമെന്ന ശരിയായ ചോദ്യവുമായി ഹൈന്ദവർ ഇറങ്ങി തുടങ്ങിയപ്പോൾ അത് മാത്രം വലിയ ഇഷ്യുവാകുന്നു .ഇവിടെ ഇതാണ് സെക്ക്യൂലറിസം.!!!
സർഗാത്മകതയുടെ അടയാളങ്ങളായി കലാകാരന്മാരുടെ അല്ലെങ്കിൽ സാഹിത്യകാരന്മാരുടെ സൃഷ്ടികളെ സമൂഹം വകവെച്ചുകൊടുത്തിരുന്ന കാലമുണ്ടായിരുന്നു ഇവിടെ. അതുകൊണ്ടാണ് ഇവിടെ നിർമ്മാല്യമെന്ന സിനിമയുണ്ടായത്. എന്നാൽ ആ സ്വാതന്ത്ര്യത്തിനുമേൽ സാഹിത്യകാരന്മാരുടെയും കലാകാരന്മാരുടെയും ദുർവ്യാഖ്യാനവും ഇരവാദമുണ്ടായപ്പോൾ പ്രതിഷേധങ്ങളും പ്രതികരണങ്ങളുമുണ്ടായി തുടങ്ങി.അതിനെ മുതലെടുക്കാൻ രാഷ്ടീയമാമകൾ അരങ്ങത്തു വന്നപ്പോൾ അരാജകത്വം ഉണ്ടായി. ഒരു വിശ്വാസത്തെ മാത്രം ടാർഗറ്റൈസ് ചെയ്ത് വിമർശിക്കാനും നിന്ദിക്കാനും അവഹേളിക്കാനും കൂട്ടായ ശ്രമം ഉണ്ടായപ്പോൾ മാത്രമാണ് ഇവിടെ ഹൈന്ദവസമൂഹത്തിലെ ഒരു വിഭാഗം വിശ്വാസികൾ പ്രതികരിച്ചുതുടങ്ങിയെന്നതാണ് സത്യം.
ഹിന്ദു അല്ലാതെ മറ്റേത് മതത്തിൽ ജനിച്ച കമ്മ്യൂണിസ്റ്റ് ആയാലും അയാൾക്കിവിടെ വാരിക്കോരി ആരാധനാ സ്വാതന്ത്ര്യം നല്കപ്പെടും. അതുപോലെ ഹിന്ദു കമ്മ്യൂണിസ്റ്റ് ആയിട്ട് ക്ഷേത്രങ്ങളിൽ അല്ലാതെ മറ്റേത് ആരാധനാലയത്തിന്റെ മുന്നിൽ പോയി ഇങ്ങനെ നിന്നാലും മതേതര പട്ടം നെറ്റിയിൽ ഒട്ടിച്ചു കൊടുക്കും!
പക്ഷേങ്കി ഭരണഘടന എടുത്തു പൊക്കി ഹിന്ദുവിന്റെ നെഞ്ചത്ത് കേറാനും അവരുടെ വിശ്വാസങ്ങളെ തച്ചുടയ്ക്കാനും മുന്നിൽ നിൽക്കുന്ന കമ്മിസം ഭരണഘടന നൽകുന്ന ആരാധന സ്വാതന്ത്ര്യം ഒരു കമ്യൂണിസ്റ്റ് ഹിന്ദു വേണമെന്ന് ആഗ്രഹിച്ചാൽ ആ ആഗ്രഹത്തെ നാലായി മടക്കി പോക്കറ്റിലിട്ട് ചെഗുവിനെ മാത്രം ധ്യാനിച്ചിരിക്കാൻ പറയും!
കെ ടി ജലീലിന് മക്കയിൽ പോകാം!
ടി കെ ഹംസയ്ക്ക് ഉംറയ്ക്ക് പോകാം!
തോമസ് ഐസക്കിന് വത്തിക്കാനിൽ പോകാം!
പക്ഷേ ഹിന്ദുവായ കടകംപള്ളി ഗുരുവായൂരിൽ പോയി തൊഴുതാൽ വിശദീകരണം മസ്റ്റാണ്..
ഹിന്ദുവായ ദേവസ്വം മന്ത്രി ശബരിമലയിൽ പോയാൽ പുറം തിരിഞ്ഞേ നിൽക്കൂ…
ഹിന്ദുവായ ജെനീഷ് കുടുംബത്തോടൊപ്പം ഗുരുവായൂരിൽ പോയാൽ അതിന് വിശദീകരണം വേണം…പാർട്ടി കനിഞ്ഞു നൽകിയ സ്ഥാനം നില നിറുത്തണമെങ്കിൽ ജെനീഷിന് മുട്ടാപ്പോക്ക് ന്യായം പറഞ്ഞുകൊണ്ട് വിശ്വാസത്തെ തള്ളിപ്പറഞ്ഞേ മതിയാകൂ…
ഇന്നലെ ഒരു ചർച്ചയിൽ ഇരുപതോളം വട്ടം ശ്രീജിത്ത്‌ പണിക്കർ ഗണപതി ഒരു മിത്താണോ അല്ലയോ എന്ന് സഖാവ് വിനയചന്ദ്രനോട് ചോദിച്ചിട്ടും ഒന്നും പറയാതെ നാവ് ഇറങ്ങി നിന്നത് അത് കൊണ്ടാണ്. സ്വന്തം വിശ്വാസം ഉറക്കെ പറയാൻ നട്ടെല്ല് ഇല്ല, എന്നാൽ സ്പീക്കർ പറഞ്ഞ മതവിശ്വാസത്തെ ന്യായീകരിക്കുകയും വേണം!!
ഇനി ഷംസീർ വിഷയം വരുമ്പോൾ എന്ത്‌ കൊണ്ട് ഇത്രമേൽ പ്രതിഷേധം ഹൈന്ദവരിൽ നിന്നും വരുന്നുവെന്ന് പറയട്ടെ! ഈ വിവാദം വരുന്നതിനും മുമ്പ് കമ്മ്യൂണിസ്റ്റ് ആയ ഷംസീറിന് സ്വന്തം മതഗ്രന്ഥത്തെ ഉദാത്തമെന്നും ഉൽകൃഷ്ടമെന്നും പരസ്യമായി വെളിപ്പെടുത്താൻ ധൈര്യം ഉണ്ടായി. അതേ ധൈര്യം ഇതരമതസ്ഥരുടെ വിശ്വാസമൂർത്തിയായ ഗണപതി ഭഗവാനെ ഇകഴ്ത്താനും ഉണ്ടായി.അതായത് സ്വന്തം മതത്തിന്റെ കാര്യം വരുമ്പോൾ, അതിന്റെ മഹനീയത കൊട്ടിഘോഷിക്കുമ്പോൾ ശാസ്ത്രത്തെ മറക്കുന്ന ഷംസീറിന് ശാസ്ത്രബോധം വരുമ്പോൾ ഹിന്ദു ദൈവങ്ങളെ ഓർമ്മ വരും. അപ്പോൾ അതെല്ലാം മിത്തു് ആണെന്ന് ഉറക്കെ പറയാൻ തോന്നും. ആ ഇരട്ടത്താപ്പ് സയന്റിഫിക് ടെമ്പറിന്നിട്ട് ഇന്ന് വിശ്വാസികൾ നടത്തുന്ന ചെറിയൊരു spiritual temper ആണ് ഈ പ്രതിഷേധം!! അത്രേ ഉള്ളൂ 🙏🙏🙏
മലക്കുകളും സുന്നത്തും ഹലാലും മാലാഖമാരും ഒക്കെ വിശ്വാസത്തിന്റെ ഭാഗമാവുകയും ഗണപതിയും അയ്യപ്പനും ഒക്കെ മിത്തു് ആവുകയും ചെയ്യുന്ന ഡബിൾ സ്റ്റാൻഡ് പ്രത്യയശാസ്ത്രത്തിന്റെ ചെകിടത്ത് കിട്ടുന്ന വിശ്വാസികളുടെ കനത്ത പ്രഹരമാണ് ഈ നാമജപഘോഷയാത്ര!!!
ചെറുത്തുനിൽപ്പിന്റെ പുതിയ ഒരു ഇതിഹാസത്തിന് ഇവിടെ തുടക്കം ആവുന്നു!!!പലതിന്റെയും അന്ത്യത്തിന് ഉള്ള നാന്ദി കുറിക്കൽ!!!

shortlink

Related Articles

Post Your Comments

Related Articles


Back to top button