Latest NewsKeralaNews

വിദ്യാഭ്യാസ രീതി സദ്യയിൽ നിന്നും ബുഫേയിലേക്ക് മാറണം: മുരളി തുമ്മാരുകുടി

തിരുവനന്തപുരം: വിദ്യാഭ്യാസ രീതി സദ്യയിൽ നിന്നും ബുഫേയിലേക്ക് മാറണമെന്ന് ഡോ മുരളി തുമ്മാരുകുടി. വിദ്യാഭ്യാസ രീതി മലയാള സദ്യ പോലെയാണെന്നും ഓരോ വിഭവങ്ങൾ നിർബന്ധിച്ചു കഴിപ്പിക്കുന്നത് പോലെയാണ് ഇപ്പോഴത്തെ രീതിയെന്നും വിദ്യാഭ്യാസ രീതികൾ ബുഫേ പോലെയാക്കണമെന്നും അദ്ദേഹം പറഞ്ഞു. പട്ടികജാതി പട്ടിക വികസന വകുപ്പിന്റെ നേതൃത്വത്തിൽ മോഡൽ റെസിഡൻഷ്യൽ സ്‌കൂളിലെ വിദ്യാർഥികളുമായി നടത്തിയ മുഖാമുഖം പരിപാടിയിൽ വിദ്യാർത്ഥികളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

Read Also: ഉമ്മൻ ചാണ്ടിയായി ദുൽഖർ സൽമാൻ വരണം, ഇന്ത്യ കണ്ട ഏറ്റവും വലിയ വിജയ സിനിമ ആയിരിക്കും അത്: മനോജ് കുമാർ

സ്വയം കഴിവുകൾ മനസിലാക്കാതെ വിദ്യാർഥികൾ അനാവശ്യ വിദ്യാഭ്യാസ കോഴ്‌സുകൾ തിരഞ്ഞെടുക്കുന്നത് നിരാശാജനകമാണെന്നും. പണമില്ലാത്ത തുകൊണ്ട് നമ്മുടെ ആഗ്രഹം മാറ്റിവയ്ക്കരുതെന്നും എല്ലാ തരത്തിലുള്ള സഹായം ചെയ്യാൻ കഴിവുള്ള സർക്കാരാണ് ഇപ്പോഴുള്ളതെന്നും അദ്ദേഹം പറഞ്ഞു. വലിയ ലക്ഷ്യങ്ങൾ എത്തിപ്പിടിക്കാനുള്ള അവസരങ്ങൾ മാറ്റി വയ്ക്കരുതെന്നും അദ്ദേഹം വിശദമാക്കി.

വിദ്യാഭ്യാസ രംഗത്തെ മാറ്റങ്ങളും നൂതന പഠന സാധ്യതകളും എന്ന വിഷയത്തെ ആസ്പദമാക്കി കലൂർ റവന്യൂ സെന്ററിൽ നടന്ന മുഖാമുഖം പരിപാടിയിൽ സംസ്ഥാനത്തിലെ മോഡൽ റസിഡൻഷ്യൽ സ്‌കൂളിലെ പ്ലസ് വൺ, പ്ലസ് ടു വിദ്യാർത്ഥികൾക്കാണ് ക്ലാസ് സംഘടിപ്പിച്ചത്. പരിപാടിയിൽ 107 വിദ്യാർഥികളും, അധ്യാപകരും പങ്കെടുത്തു.

Read Also: ശാസ്ത്രത്തെ മനുഷ്യമനസ്സുകളിൽ ഉണർത്താൻ മത താരതമ്യങ്ങളില്ലാതെ ശാസ്ത്രത്തെ പറ്റി മാത്രം പറയുക: ഷംസീറിനോട് ഹരീഷ് പേരടി

shortlink

Related Articles

Post Your Comments

Related Articles


Back to top button