Latest NewsIndiaNews

എന്‍സിസി ജൂനിയര്‍ കേഡറ്റുകളെ തലങ്ങും വിലങ്ങും മര്‍ദ്ദിച്ച് സീനിയര്‍ കേഡറ്റുമാര്‍

മര്‍ദ്ദനം താങ്ങാനാകാതെ പലരും ചെളി വെള്ളത്തിലേയ്ക്ക് വീണു: വ്യാപക പ്രതിഷേധം

താനെ: എന്‍സിസി കേഡറ്റുമാരെ മനുഷ്യത്വരഹിതമായ രീതിയില്‍ തല്ലുന്ന ദൃശ്യങ്ങള്‍ പുറത്ത്. മുതിര്‍ന്ന എന്‍സിസി കേഡറ്റ് 8 പേരെയാണ് മഴയത്ത് ചെളിയില്‍ തല കുമ്പിട്ടിരുത്തി പൊതിരെ തല്ലിയത്. എന്നാല്‍ വിഷയത്തില്‍ വിദ്യാര്‍ത്ഥികള്‍ പരാതി നല്‍കിയിട്ടില്ല. താനെയില്‍ നിന്നാണ് ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. പരിശീലനത്തിനിടയില്‍ മനുഷ്യത്വരഹിതമായ രീതിയില്‍ സഹപാഠികളെ തല്ലിച്ചതയ്ക്കുന്ന എന്‍സിസി മുറയ്‌ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്.

Read Also: ബൈ​ക്ക് ബ​സിലേക്ക് ഇടിച്ച് കയറി യു​വാ​വിന് ദാരുണാന്ത്യം

മര്‍ദ്ദനം താങ്ങാനാവാതെ വിദ്യാര്‍ത്ഥികള്‍ ചെളിവെള്ളത്തിലേയ്ക്ക് വീഴുന്നതും ദൃശ്യങ്ങളില്‍ കാണാം. കൈകള്‍ പിന്നിലേക്ക് കെട്ടിയാണ് വിദ്യാര്‍ത്ഥികളെ ചെളി വെള്ളത്തില്‍ മുട്ടിലിരുത്തിയിരിക്കുന്നത്. കോളേജിലെ മറ്റൊരു വിദ്യാര്‍ത്ഥി പകര്‍ത്തിയ ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെയാണ് സംഭവം പുറത്തറിയുന്നത്.

എന്‍സിസി പരിശീലന കാലത്ത് വിദ്യാര്‍ത്ഥികള്‍ക്ക് വിവിധ സേനയിലേതിന് സമാനമായ പരിശീലനമാണ് നല്‍കുന്നത്. പരിശീലനത്തിനിടയ്ക്ക് പറ്റിയ തെറ്റിനുള്ള ശിക്ഷയെന്ന രീതിയിലാണ് വീഡിയോയിലെ ക്രൂര മര്‍ദ്ദനമെന്നാണ് വിവരം. വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചത് അധ്യാപകരല്ലെന്നാണ് കോളേജ് പ്രിന്‍സിപ്പല്‍ സുചിത്ര നായിക് ദേശീയ മാധ്യമങ്ങളോട് വിശദമാക്കിയത്. കോളേജിലെ തന്നെ വിദ്യാര്‍ത്ഥിയാണ് ജൂനിയര്‍ കേഡറ്റുകളെ മര്‍ദ്ദിച്ചത്. ഈ വിദ്യാര്‍ത്ഥിക്കെതിരെ അച്ചടക്ക നടപടികള്‍ ആരംഭിച്ചതായും പ്രിന്‍സിപ്പല്‍ വ്യക്തമാക്കി.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button