Latest NewsKeralaNews

എണ്ണായിരത്തോളം വിദ്യാർത്ഥികൾ ക്യാനഡയിലേയ്ക്ക്!! ഇതിന്റെ ഭവിഷ്യത്ത് കേരളത്തിന്റെ സമ്പൂർണ്ണ തകർച്ച: പി സി ജോർജ്

അതിലുമൊക്കെ പ്രാധാന്യം കൊടുത്തു നമ്മൾ ചർച്ച ചെയ്യേണ്ട ഒരു വിഷയം ഇവിടെ ഉണ്ട് .

മിത്തുകളും വിശ്വാസവും സംബന്ധിച്ച ചർച്ചകൾ വെറുതെ നടക്കുകയാണ് ഇപ്പോൾ എന്നും അതിനെക്കാൾ പ്രാധാന്യമുള്ള വിഷയങ്ങൾ ആരും കാണാതെ പോകുന്നെന്നും പി സി ജോർജ്. കേരളത്തിൽ നിന്നും എണ്ണായിരത്തോളം വിദ്യാർത്ഥികൾ ഉപരിപഠനത്തിനു ക്യാനഡയിലേയ്ക്ക് പോവുന്ന വിഷയം ചൂണ്ടിക്കാണിച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് പി സി ജോർജ് ഇപ്പോൾ. കുട്ടികളുടെ പലായനം ഒരു നല്ല കാര്യം എന്ന നിലയിലാണ് എല്ലാ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിരിക്കുന്നതെന്നും എന്നാൽ അതിന്റെ ഭവിഷ്യത്ത് കേരളത്തിന്റെ സമ്പൂർണ്ണ തകർച്ചയാണെന്നും പി സി ജോർജ് പറയുന്നു.

READ ALSO: റി​ട്ട. എ​സ്ഐ​യു​ടെ വീ​ടി​നു​നേ​രേ ആ​ക്ര​മ​ണം: ജ​ന​ല്‍​ച്ചി​ല്ലു​ക​ളും കാ​റും ബൈ​ക്കും അ​ടി​ച്ചു ത​ക​ര്‍​ത്തു

കുറിപ്പ്

തല കഷ്ണം :
ഈ പോസ്റ്റ് ഒരു പരിധിയിൽ കൂടുതൽ ശ്രദ്ധിക്ക പെടില്ല , കേരളത്തിലെ ഏതൊരു രാഷ്ട്രീയകാരന്റെയും ഫേസ്ബുക് പോസ്റ്റുകൾ എടുത്തു നോക്കിക്കോ അനാവശ്യ വിവാദങ്ങൾ ചർച്ച ചെയുന്ന പോസ്റ്റുകൾക്കു കിട്ടുന്ന സ്വീകാര്യത നാടിനെ സംബന്ധിക്കുന്ന പ്രസക്തമായ വിഷയങ്ങൾ ചർച്ച ചെയ്യന്ന പോസ്റ്റുകൾക്ക് കിട്ടില്ല .മിത്തുകളും വിശ്വാസവും സംബന്ധിച്ച ചർച്ചകൾ അവിടെ നടക്കട്ടെ . എന്നാൽ അതിലുമൊക്കെ പ്രാധാന്യം കൊടുത്തു നമ്മൾ ചർച്ച ചെയ്യേണ്ട ഒരു വിഷയം ഇവിടെ ഉണ്ട് .

കുറച്ചു ദിവസങ്ങൾക്കു മുൻപ് എല്ലാ മാധ്യമങ്ങളിലും ഒരു വാർത്ത വന്നിരുന്നു .
കേരളത്തിൽ നിന്നും എണ്ണായിരത്തോളം വിദ്യാർത്ഥികൾ ഉപരിപഠനത്തിനു ക്യാനഡയിലേയ്ക്ക് പോവുന്നു , അതും ഒരു ഏജൻസി വഴി .മാധ്യമങ്ങൾ എല്ലാം അത് ഒരു നല്ല കാര്യം എന്ന നിലയിലാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത് .

എന്നാൽ എന്‍റെ ചിന്ത നേരെ മറിച്ചാണ് . പൗരാണിക കാലം മുതൽ പലായനങ്ങൾ നടന്നിട്ടുണ്ട്. എല്ലാം ജീവിക്കാൻ മോശപ്പെട്ട സാഹചര്യങ്ങൾ ഉള്ള നാട്ടിൽ നിന്നും മെച്ചപ്പെട്ട സാഹചര്യങ്ങൾ ഉള്ള നാട്ടിലേക്കാണ് .

ഒരുകാലത്തു കേരളത്തിൽ നിന്നും ഗൾഫിലേക്കു ആളുകൾ പലായനം ചെയ്തിരുന്നു . അവർ സമ്പാദിക്കുന്ന പണം തിരിച്ചു കേരളത്തിൽ എത്തിയിരുന്നു . എന്നാൽ ഇന്നു അതല്ല സ്ഥിതി , നാട്ടിൽ ഉള്ളത് കൂടി അന്യനാട്ടിലേയ്ക്ക് കൊണ്ട് പോവുകയാണ് . പോവുന്ന കുട്ടികളിൽ ഏറെയും നാട്ടിൽ ജീവിക്കാൻ അത്യാവശ്യം ഭൂസ്വത്തുക്കൾ ഉള്ള വീടുകളിലെയാണ് .
എന്ത് കൊണ്ടാണ് നമ്മുടെ കുട്ടികൾ ഇവിടെ വാസയോഗ്യം അല്ല എന്നു ചിന്തിച്ചു വിദേശത്തേയ്ക്ക് പോവുന്നത് .എന്റെ മനസ്സിൽ ഉള്ള കാരണങ്ങൾ

1. എത്ര നന്നായി പഠിച്ചാലും നമ്മുടെ നാട്ടിൽ തൊഴിൽ സാധ്യത വിരളമാണ് . വ്യവസായങ്ങൾ കുറവ് , അയൽ സംസ്ഥാങ്ങളിലെ അപേക്ഷിച്ചു ഐ ടി മേഖലയിലും വളർച്ച കുറവ് .
2. നമ്മുടെ നാട്ടിലെ സംവരണ നിയമങ്ങൾ കലഹരണപെട്ടതാണ് , അതിനാൽ തന്നെ സർക്കാർ , പൊതുമേഖലാ സ്ഥാപനങ്ങളിലെ ജോലികൾ പലർക്കും തീണ്ടാപാടകെലയാണ് .
3. കാർഷിക രംഗത്തെ വില തകർച്ച .
ബൂർഷ്വാ മുതലാളിയായ പത്തു ഏക്കർ റബ്ബർ ഉള്ള കുടുംബത്തിന് മാസം കിട്ടാവുന്ന പരമാവധി വരുമാനം ഇരുപതിനായിരം രൂപ . എങ്ങനെ ജീവിക്കും ?
4. മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങൾ , സ്വതന്ത്രമായി സ്വന്തം കാര്യം നോക്കി ആരെയും ഒന്നും ബോധിപ്പിക്കാതെ ജീവിക്കാം .
5. ലോകം വിരൽ തുമ്പിൽ ഉള്ള പുതു തലമുറയ്ക്ക് ഉൾകൊള്ളാൻ പറ്റുന്നതല്ല നമ്മുടെ നാട്ടിലെ വ്യവസ്ഥിതികൾ .

ഉദാഹരണം : നോക്കുകൂലി , ഉദ്യോഗസ്ഥ രാഷ്ട്രീയ തലത്തിലെ അഴിമതി , കൈക്കൂലി , പിൻവാതിൽ നിയമനങ്ങൾ എന്നിവ .
ഇനിയും ഒരുപാട് കാരണങ്ങൾ ഉണ്ടാവാം . നിങ്ങളുടെ മനസ്സിൽ തോന്നുന്ന കാര്യങ്ങൾ നിങ്ങൾക്കും കമന്റ് ചെയ്യാം .

മുകളിലെ കാരണങ്ങളിൽ ആദ്യത്തെ മൂന്നും ഭരണാധികാരികൾ വിചാരിച്ചാൽ മാറ്റിയെടുക്കാം . അവസാനത്തെ രണ്ടു കാരണങ്ങൾ ഒരു പക്ഷെ കുറച്ചു സമയം എടുത്തു തനിയെ മാറുമെന്ന് പ്രതീക്ഷിക്കാം
ഈ പലായനത്തിന് ഭവിഷ്യത് നമ്മൾ അനുഭവിക്കുവാൻ പോവുന്നത് കുറച്ചു വർഷങ്ങൾ കഴിഞ്ഞാണ് . വയസ്സായവർ മാത്രം ഉള്ള വീടുകൾ , അവരുടെ കാര്യങ്ങൾ നോക്കുവാൻ അന്യസംസ്ഥാന തൊഴിലാളികൾ , സാമ്പത്തിക അരക്ഷിതാവസ്ഥ , നാട്ടിൽ നിൽക്കാൻ താല്പര്യമുള്ളവർക്ക് കല്യാണം പോലും നടക്കാത്ത അവസ്ഥകൾ , ആരും തിരിഞ്ഞു നോക്കാൻ ഇല്ലാത്ത കൃഷി ഭൂമി, അത് വഴി തകർന്നടിയുന്ന റിയൽ എസ്റ്റേറ്റ് മേഖലയും അനുബന്ധ വ്യവസായങ്ങളും , വിശ്വാസികൾ വരാത്ത ആരാധനാലയങ്ങൾ , പഠിക്കുവാൻ ആളില്ലാത്ത സ്കൂളുകൾ , കോളേജുകൾ അത് വഴി വീണ്ടും തൊഴിൽ നഷ്ടങ്ങൾ അങ്ങനെ സമ്പൂർണ്ണ തകർച്ച .
പി സി ജോർജ്

shortlink

Related Articles

Post Your Comments

Related Articles


Back to top button