KasargodKeralaNattuvarthaLatest NewsNews

പ്ലൈവുഡ് ഫാക്ടറിയുടെ സ്ലാബ് തകർന്നു വീണ് സൂപ്പർവൈസർക്ക് ദാരുണാന്ത്യം

പയ്യന്നൂർ കേളോത്ത് സ്വദേശി റഊഫ് (60) ആണ് മരിച്ചത്

കുമ്പള: പ്ലൈവുഡ് ഫാക്ടറിയുടെ സ്ലാബ് തകർന്നു വീണ് സൂപ്പർവൈസർ മരിച്ചു. പയ്യന്നൂർ കേളോത്ത് സ്വദേശി റഊഫ് (60) ആണ് മരിച്ചത്.

Read Also : അതിർത്തി പ്രശ്‌നം: പ്രതിപക്ഷത്തിനെതിരെ രൂക്ഷവിമർശനവുമായി എസ് ജയശങ്കർ

തിങ്കളാഴ്ച ഉച്ചയോടെ കുമ്പള അനന്തപുരത്തെ മൊണാർക് പ്ലൈവുഡ് ഫാക്ടറിയിൽ ആണ് അപകടം നടന്നത്. വർഷങ്ങളായി പ്രവർത്തിക്കുന്ന പ്ലൈവുഡ് ഫാക്ടറിയിൽ നവീകരണം നടന്നുവരികയായിരുന്നു. ഇവിടെ നിർമിച്ച കോൺക്രീറ്റ് സ്ലാബ് പൊടുന്നനെ തകർന്നുവീഴുകയായിരുന്നു. സ്ലാബ് തലയിൽ പതിച്ചതിനെ തുടർന്ന് റഊഫ് സംഭവ സ്ഥലത്ത് തന്നെ മരിച്ചു.

Read Also : ‘ഗുജറാത്തില്‍ നടപ്പാക്കാതിരിക്കുന്ന മദ്യവില്‍പന ലക്ഷദ്വീപില്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നതിന്റെ എന്താണ്?’: ഐഷ സുല്‍ത്താന

മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. കുമ്പള പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button