KottayamLatest NewsKeralaNattuvarthaNews

കെ.എസ്.ആർ.ടി.സി ബസിനുള്ളിൽ 17കാരന് നേരെ ലൈംഗികാതിക്രമം: യുവാവ് അറസ്റ്റിൽ

പത്തനംതിട്ട മൈലപ്ര മേക്കൊഴൂർ പനയ്ക്കര വീട്ടിൽ പി.കെ. ഷിജു (42) ആണ് പിടിയിലായത്

തിരുവല്ല: കെ.എസ്.ആർ.ടി.സി ബസിനുള്ളിൽ 17കാരന് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ മൈലപ്ര സ്വദേശി അറസ്റ്റിൽ. പത്തനംതിട്ട മൈലപ്ര മേക്കൊഴൂർ പനയ്ക്കര വീട്ടിൽ പി.കെ. ഷിജു (42) ആണ് പിടിയിലായത്. തിരുവല്ല പൊലീസാണ് പിടികൂടിയത്.

Read Also : ‘പ്രചരിക്കുന്ന ചിത്രവുമായി ബന്ധമില്ല, നിയമ നടപടികൾ കൈകൊണ്ടു’: അത് താനാണെന്ന് പലരും കരുതിയെന്ന് മീനാക്ഷി

ചൊവ്വാഴ്ച വൈകിട്ട് നാല് മണിയോടെ തിരുവനന്തപുരത്തു നിന്നും കോട്ടയത്തേക്ക് പോവുകയായിരുന്ന സൂപ്പർഫാസ്റ്റ് ബസിൽ ആയിരുന്നു അതിക്രമം നടന്നത്. ആയൂരിൽ നിന്ന് കോട്ടയത്തേക്ക് പോവുകയായിരുന്ന ഹയർ സെക്കൻഡറി വിദ്യാർത്ഥിക്ക് നേരെയാണ് ഷിജു ലൈംഗികാതിക്രമം നടത്തിയത്. അടൂരിൽ നിന്നും ബസിൽ കയറിയ ഷിജു വിദ്യാർത്ഥിക്കൊപ്പം സീറ്റിൽ ഇരുന്നു യാത്ര ചെയ്യുകയായിരുന്നു. ബസ് പുറപ്പെട്ട് അൽപ സമയം മുതൽ ഷിജു വിദ്യാർത്ഥിക്ക് നേരെ ലൈംഗികാതിക്രമം ആരംഭിച്ചു.

ഇയാളുടെ ചെയ്തികൾ സഹിക്കവയ്യാതായതോടെ ചെങ്ങന്നൂരിന് സമീപം വെച്ച് വിദ്യാർത്ഥി ബഹളംവച്ചു. ഇതോടെ ബസിൽ നിന്ന് ഇറങ്ങി രക്ഷപ്പെടാൻ ശ്രമിച്ച ഷിജുവിനെ ബസ് ജീവനക്കാരും മറ്റ് യാത്രക്കാരും ചേർന്ന് തടഞ്ഞു വെച്ച് തിരുവല്ല കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ വെച്ച് പൊലീസിന് കൈമാറുകയായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button