Latest NewsNewsLife StyleHealth & Fitness

മുടി കൊഴിച്ചിലിനെ ഇല്ലാതാക്കാൻ വെളിച്ചെണ്ണയും കരിംജീരകവും

നിങ്ങളുടെ മുടി കൊഴിച്ചിലിനെ ഇല്ലാതാക്കാൻ വെളിച്ചെണ്ണയും അല്‍പം കരിംജീരകവും ഉപയോഗിക്കുന്നതിലൂടെ സാധിക്കും. എന്നാല്‍, ഇത് എപ്രകാരം മുടിക്ക് ഗുണങ്ങള്‍ നല്‍കുന്നു എന്നുള്ളത് പലര്‍ക്കും അറിയില്ല. മുടിയുടെ ആരോഗ്യം നിലനിര്‍ത്തുന്നതിന് വേണ്ടി കരിംജീരകവും വെളിച്ചെണ്ണയും മിക്‌സ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്. ഇത് നിങ്ങളുടെ മുടി കൊഴിച്ചില്‍ പെട്ടെന്ന് തന്നെ ഇല്ലാതാക്കുകയും മുടിക്ക് തിളക്കവും ആരോഗ്യവും നല്‍കുകയും ചെയ്യുന്നു.

Read Also : സ്‌കൂള്‍ അദ്ധ്യാപകന്‍ ലൈംഗികമായി പീഡിപ്പിച്ചെന്ന് വിദ്യാര്‍ത്ഥികളുടെ കൂട്ടപരാതി, അദ്ധ്യാപകന്‍ നൗഷര്‍ ഖാന്‍ ഒളിവില്‍

മുടിയില്‍ കറുത്ത ജീരകം ഉപയോഗിക്കുന്നത് മുടിയുടെ ആരോഗ്യത്തെ വളരെയധികം സഹായിക്കുന്നു. ഇത് മുടിക്ക് ഒന്നിലധികം ഗുണങ്ങളാണ് നല്‍കുന്നത്. കരിംജീരകത്തില്‍ ധാരാളം ഇരുമ്പ് സിങ്ക്, വിറ്റാമിന്‍ എ ഇ തുടങ്ങിയവയെല്ലാം അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം തന്നെ മുടി വളര്‍ച്ചയെ ഉത്തേജിപ്പിക്കുന്നതിന് സഹായിക്കുന്നു. ഇത് തലയോട്ടിയുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. മുടിയുടെ തിളക്കം വര്‍ദ്ധിപ്പിക്കുന്നതിനും ഇത് മികച്ചതാണ്. മുടി കൊഴിച്ചില്‍ പൂര്‍ണമായും മാറ്റുന്നതിനും കരിംജീരകം സഹായിക്കുന്നു.

മുടികൊഴിച്ചില്‍ ഇല്ലാതാക്കാന്‍ വേണ്ടി വെളിച്ചെണ്ണ ഉപയോഗിക്കുമ്പോള്‍ കറുത്ത ജീരകം മുടി വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നതിന് സഹായിക്കുന്നു. ഇത് മുടി പൊട്ടുന്നത് കുറക്കുകയും ശക്തമായ മുടിയിഴകള്‍ നല്‍കുകയും ചെയ്യുന്നു. മാത്രമല്ല, രക്തചംക്രമണം വര്‍ദ്ധിപ്പിക്കുന്നതിനും ഇത് സഹായിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button