Latest NewsNewsIndia

അമ്മയുടെ കൂടെ ഇരുചക്ര വാഹനത്തിലെത്തിയ യുവാവ് നടുറോഡില്‍ യുവതിയുടെ വസ്ത്രമഴിച്ച് നഗ്നയാക്കി, മകനെ തടയാതെ അമ്മ

ഓടിക്കൂടിയ സ്ത്രീകള്‍ പ്ലാസ്റ്റിക് കവര്‍കൊണ്ട് യുവതിയുടെ നഗ്നത മറച്ചു

ഹൈദരാബാദ്: അമ്മയുടെ കൂടെ ഇരുചക്ര വാഹനത്തിലെത്തിയ യുവാവ് നടുറോഡില്‍ യുവതിയുടെ വസ്ത്രമഴിച്ച് നഗ്നയാക്കി. ഹൈദരാബാദിലെ ജവഹര്‍ നഗര്‍ ഏരിയയിലാണ് ദാരുണ സംഭവം. സംഭവത്തിന്റെ സിസിടിവി ക്യാമറാ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് ഞെട്ടിക്കുന്ന സംഭവം പുറംലോകമറിഞ്ഞത്. ഞായറാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം.

Read Also: ചൊവ്വാ ഗ്രഹം കൂടുതല്‍ വേഗത്തില്‍ കറങ്ങുന്നതായി നാസയുടെ റിപ്പോര്‍ട്ട്

തുണിക്കടയില്‍ നിന്ന് മടങ്ങുകയായിരുന്ന യുവതിയെ യുവാവ് സ്പര്‍ശിക്കുകയായിരുന്നു. യുവതി എതിര്‍ത്തപ്പോള്‍ പ്രകോപിതനായ യുവാവ് നടുറോഡില്‍ യുവതിയുടെ വസ്ത്രങ്ങള്‍ വലിച്ചുകീറുകയായിരുന്നു.

ഇരുചക്രവാഹനത്തില്‍ അതുവഴി പോവുകയായിരുന്ന മറ്റൊരു സ്ത്രീ ഇയാളെ തടയാന്‍ ശ്രമിച്ചെങ്കിലും ഇവര്‍ക്കു നേരെയും ഇയാള്‍ പാഞ്ഞടുത്തു. ഇതിനിടെ പൊലീസ് സ്ഥലത്തെത്തി യുവാവിനെ  കസ്റ്റഡിയിലെടുത്തു. യുവതി കുറച്ചുനേരം നഗ്‌നയായി റോഡില്‍ കിടന്നു.  ഓടിക്കൂടിയ സ്ത്രീകള്‍ പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് യുവതിയുടെ നഗ്നത മറയ്ക്കുകയായിരുന്നു.

അതേസമയം, മകനെ തടയാനോ സ്ത്രീയെ സംരക്ഷിക്കാനോ യുവാവിന്റെ അമ്മ ശ്രമിച്ചില്ലെന്നാണ് റിപ്പോര്‍ട്ട്. വിവിധ വകുപ്പുകള്‍ ചുമത്തി യുവാവിനെതിരെ കേസെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button