
പലരും ഉച്ചയ്ക്ക് നല്ലപോലെ ആഹാരം കഴിച്ചതിന് ശേഷം ഒന്ന് മയങ്ങാന്‍ കിടക്കുന്നത് കാണാം. എന്നാല്‍, ഇത്തരത്തില്‍ ആഹാരം കഴിച്ച ഉടനെ കിടക്കുന്നത് ദഹന പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്.
Read Also : വ്യാജന്മാരെ കരുതിയിരിക്കൂ! വ്യാജ ആപ്പുകൾക്കെതിരെ മുന്നറിയിപ്പുമായി ഐആർസിടിസി
നമ്മള്‍ കഴിച്ച ആഹാരം കൃത്യമായി ദഹിക്കാതെ കിടക്കുകയും ഇത് വയര്‍ ചീര്‍ക്കുന്നതിലേയ്ക്കും അതുപോലെ തന്നെ വയറ്റില്‍ ഗ്യാസ് വന്ന് നിറയുന്നതിലേയ്ക്കും നയിക്കുന്നുണ്ട്.
അതിനാല്‍, ആഹാരം കഴിച്ച ഉടനെ ഒരിക്കലും കിടക്കരുത്. ഒരു മണിക്കൂര്‍ കഴിഞ്ഞ് നിങ്ങള്‍ക്ക് കിടക്കാവുന്നതാണ്. ഇത് ഉച്ചയ്ക്ക് മാത്രമല്ല, ചിലര്‍ രാത്രിയില്‍ ആഹാരം കഴിച്ച ഉടനെ കിടക്കുന്നത് കാണാം. ഇത്തരത്തില്‍ കിടക്കുന്നത് ദഹന പ്രശ്‌നങ്ങള്‍ മൂലം കൃത്യമായി ഉറക്കം പോലും ലഭിക്കാതിരിക്കുന്നതിന് കാരണമായേക്കാം. അതിനാല്‍, കഴിച്ച ആഹാരം ദഹിക്കാന്‍ കുറച്ച് സമയം കൊടുക്കാം.
Post Your Comments