Latest NewsUAENewsInternationalGulf

മലയാളി മുങ്ങൽ വിദഗ്ധനെ കടലിൽ കാണാതായി

ദുബായ്: മലയാളിയായ മുങ്ങൽ വിദഗ്ധനെ യുഎഇയിലെ കടലിൽ കാണാതായി. ഫുജൈറ കടലിലാണ് മുങ്ങൽ വിദഗ്ധനെ കാണാതായത്. തൃശൂർ അടാട്ട് സ്വദേശി അനിൽ സെബാസ്റ്റ്യനെയാണ് കടലിൽ കാണാതായത്.

Read Also: സ്‌കൂള്‍ അദ്ധ്യാപകന്‍ ലൈംഗികമായി പീഡിപ്പിച്ചെന്ന് വിദ്യാര്‍ത്ഥികളുടെ കൂട്ടപരാതി, അദ്ധ്യാപകന്‍ നൗഷര്‍ ഖാന്‍ ഒളിവില്‍

പത്ത് വർഷത്തിലേറെയായി ഡൈവിങ് രംഗത്ത് പ്രവർത്തിക്കുന്ന വ്യക്തിയാണ് അനിൽ. ഇന്ത്യയിലെ മികച്ച മുങ്ങൽ വിദഗ്ധരിൽ ഒരാൾ കൂടിയാണ് അ്‌ദ്ദേഹം. കപ്പലിന്റെ അടിത്തട്ട് വൃത്തിയാക്കുന്ന ജോലിക്കിടെയാണ് അനിലിനെ കാണാതായത്.

കടലിൽ നങ്കൂരമിടുന്ന കപ്പലുകളുടെ അടിത്തട്ടിന്റെ (ഹൾ) ഉള്ളിൽ കയറി വൃത്തിയാക്കുന്ന അതിസാഹസികമായ ജോലിയിൽ സൂപ്പർവൈസറായിരുന്നു ഇദ്ദേഹം.

Read Also: ദുര്‍മന്ത്രവാദം നടത്തി കൊല്ലാന്‍ ശ്രമിച്ചു, ശരീരം മുഴുവന്‍ അണുബാധയായി: ഭാര്യയ്ക്കും അമ്മയ്ക്കും എതിരെ വ്യവസായി

shortlink

Related Articles

Post Your Comments

Related Articles


Back to top button