പയ്യന്നൂർ: മത്സ്യബന്ധനത്തിനിടെ തോണി മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. എട്ടിക്കുളം സ്വദേശി കെ. അബ്ദുൽ റഷീദ് (46) ആണ് മരിച്ചത്. രണ്ടുപേർ നീന്തി രക്ഷപ്പെട്ടു.
Read Also : മണികുമാറിന്റെ നിയമന തീരുമാനം മനുഷ്യാവകാശ സങ്കല്പങ്ങൾക്ക് വിരുദ്ധം: ഗവർണറെ സമീപിച്ച് രമേശ് ചെന്നിത്തല
രാമന്തളി എട്ടിക്കുളത്ത് ചൊവ്വാഴ്ച ഉച്ചക്ക് 12ഓടെയാണ് സംഭവം. മീൻ പിടിക്കാൻ ചെറുതോണിയിൽ പോയ മൂന്നംഗ സംഘമാണ് അപകടത്തിൽപ്പെട്ടത്. മരണപ്പെട്ട റഷീദിന്റെ സഹോദരനും മറ്റൊരാളുമാണ് നീന്തി രക്ഷപ്പെട്ടത്. ഇവരാണ് അപകടവിവരം നാട്ടുകാരെ അറിയിച്ചത്. കടലിൽ തിരമാലകളിൽപ്പെട്ട റഷീദിനെ കരക്കെത്തിച്ച് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം കണ്ണൂർ ഗവ. മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. പയ്യന്നൂർ പൊലീസ് തുടർനടപടികൾ സ്വീകരിച്ചു.
Post Your Comments