Latest NewsNewsLife StyleFood & Cookery

മുട്ട കഴിക്കുന്നവരാണോ? ഉപയോഗിക്കുന്ന മുട്ട ചീത്തയായോ ഇല്ലയോ എന്നറിയാൻ 4 ടിപ്‌സുകൾ

മുട്ട പൊട്ടിക്കും മുമ്പെ തന്നെ ചീത്തയാണോ എന്ന് തിരിച്ചറിയാൻ ഒന്ന് കുലുക്കി നോക്കിയാൽ മതി

മിക്കവരുടെയും വീട്ടിൽ എന്നും ഉണ്ടാകുന്ന ഭക്ഷണ സാധമാണ് മുട്ട. ദിവസവും ഒരു മുട്ട കഴിക്കുന്നത് മികച്ച ആരോഗ്യത്തിന് നല്ലതാണ്. ഒരാഴ്ച വരെയൊക്കെ നനവോ ഈര്‍പ്പമോ ഇല്ലാത്ത സ്ഥലത്ത് മുട്ട കേടാകാതെ ഇരിക്കും. ഫ്രിഡ്ജിലാണെങ്കില്‍ ദീര്‍ഘനാള്‍ മുട്ട കേടാകാതിരിക്കും. എന്നാൽ വീട്ടിൽ വാങ്ങി സൂക്ഷിച്ചിരിക്കുന്ന മുട്ട ചീത്തയായോ ഇല്ലയോ എന്ന് തിരിച്ചറിയാനുള്ള ചില രീതികൾ നമുക്ക് പരിചയപ്പെടാം.

1. വെള്ളം നിറച്ച പാത്രത്തില്‍ മുട്ട മുക്കിവയ്ക്കുക. മുട്ട വെള്ളത്തില്‍ നന്നായി താഴുന്നുണ്ടെങ്കില്‍ ഫ്രഷ് ആണെന്ന് മനസിലാക്കാം. അല്‍പം പൊങ്ങിയിരുന്നാല്‍ അത്ര ഫ്രഷ് അല്ലെന്ന് സാരം. എങ്കിലും കഴിക്കാം. എന്നാല്‍ മുട്ട വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്നുവെങ്കില്‍ ഇത് ഉപയോഗിക്കരുത്.

read also: ‘പ്രധാനമന്ത്രിയാകുന്നത് തന്റെ ജന്മാവകാശമാണെന്നാണ് രാഹുൽ ഗാന്ധി കരുതുന്നത്, വിവേകമുള്ള ഇന്ത്യ പലതവണ അത് നിരസിച്ചു’

2. മുട്ട പൊട്ടിക്കുമ്പോള്‍ അതിനകത്ത് ചുവന്ന നിറത്തില്‍ പാടുകളോ കലക്കമോ കാണുന്നുണ്ടെങ്കിൽ അത് ചേതയായി തുടങ്ങിയതിന്റെ ലക്ഷണമാണ്.

3. മുട്ട പൊട്ടിക്കുമ്പോള്‍ ഇതിന്‍റെ ഗന്ധത്തില്‍ വന്ന വ്യത്യാസത്തിലൂടെയും മുട്ടയുടെ പഴക്കം മനസിലാക്കാം. സാധാരണയിൽ നിന്നും വ്യത്യസ്തമായി രൂക്ഷമായ ഗന്ധമാണ് മുട്ട പൊട്ടിക്കുമ്പോൾ ഉണ്ടാകുന്നതെങ്കിൽ അത് ചീത്തയായി എന്ന് മനസിലാക്കാം. ആ മുട്ട ഉപേക്ഷിക്കണം.

4. മുട്ട പൊട്ടിക്കും മുമ്പെ തന്നെ ചീത്തയാണോ എന്ന് തിരിച്ചറിയാൻ ഒന്ന് കുലുക്കി നോക്കിയാൽ മതി. മുട്ട കുലുക്കുമ്പോള്‍ കനത്തില്‍ ഉള്ള് പൊട്ടാതെ തന്നെ അത് നീങ്ങുന്നതായി മനസിലാക്കാൻ സാധിക്കും. എന്നാൽ അങ്ങനെ അല്ലാതെ ദ്രാവകം പരന്നൊഴുകുന്ന പ്രതീതിയാണ് ശബ്ദം നല്‍കുന്നതെങ്കില്‍ മുട്ട ചീത്തയായി എന്ന് അനുമാനിക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button