Latest NewsNewsIndia

എയര്‍ ഇന്ത്യ അടിമുടി മാറുന്നു, ഇനിമുതല്‍ പുതിയ ലോഗോയും യൂണിഫോമും

ന്യൂഡല്‍ഹി: രാജ്യത്തെ വ്യോമയാന മേഖലയില്‍ ഏറ്റവും ശ്രദ്ധേയമായ എയര്‍ ഇന്ത്യ അടിമുടി മാറ്റത്തിന് ഒരുങ്ങുന്നു. പുതിയ ലോഗോയും ജീവനക്കാരുടെ യൂണിഫോമും (ലിവറി) എയര്‍ ഇന്ത്യ അവതരിപ്പിച്ചു. ടാറ്റാ ഗ്രൂപ്പ് ഏറ്റെടുത്തശേഷം അടിമുടി മാറ്റത്തിന്റെ പാതയിലാണ് എയര്‍ ഇന്ത്യ.

Read Also: സർക്കാർ സബ്സിഡി നിർത്തലാക്കി: ജനകീയ ഹോട്ടലുകളിൽ ഊണിന് വില കൂടും

വ്യാഴാഴ്ച ഡല്‍ഹിയില്‍ നടന്ന ചടങ്ങിലാണ് പുതിയ ലോഗോയും ലിവറിയും കമ്പനി അവതരിപ്പിച്ചത്. എയര്‍ ബസുമായും ബോയിംഗുമായും മള്‍ട്ടി-ബില്യണ്‍ ഡോളറിന്റെ വിമാന കരാറുകളില്‍ ഒപ്പുവച്ച് മാസങ്ങള്‍ക്ക് ശേഷമാണ് പുതിയ മാറ്റം.

പരിമിതികളില്ലാത്ത സാധ്യതകളെ സൂചിപ്പിക്കുന്നതാണ് പുതിയ ലോഗോ എന്ന് ലോഗോ പുറത്തിറക്കിക്കൊണ്ട് ടാറ്റാ സണ്‍സ് ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന്‍ പറഞ്ഞു. ചുവപ്പ്, പര്‍പ്പിള്‍, സ്വര്‍ണനിറങ്ങളോടുകൂടിയതാണ് പുതിയ ലിവറി. എയര്‍ ഇന്ത്യ പതിറ്റാണ്ടുകളായി ഉപയോഗിക്കുന്ന ഐക്കണിക് ഇന്ത്യന്‍ വിന്‍ഡോ ആകൃതിയെ പുതിയ ഡിസൈനില്‍ ഒരു സ്വര്‍ണ വിന്‍ഡോ ചിഹ്നത്തിലേക്ക് മാറ്റിയിട്ടുണ്ട്. വിമാനങ്ങളിലെ നിറങ്ങളിലും മാറ്റം വരുത്തിയിട്ടുണ്ട്. ഡിസംബര്‍ മുതലാവും പുതിയ ലുക്കില്‍ വിമാനങ്ങള്‍ സര്‍വീസ് തുടങ്ങുക. എയര്‍ ഇന്ത്യയുടെ എ350 വിമാനങ്ങളിലാണ് പുതിയ ലോഗോ ആദ്യം അവതരിപ്പിക്കുക.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button