Latest NewsNewsLife StyleHome & Garden

ഉറുമ്പുശല്യം ഇല്ലാതാക്കാൻ

ശല്യക്കാരായ ഉറുമ്പുകളെ അകറ്റാന്‍ ചില പരിസ്ഥിതിസൗഹൃദപരമായ നിയന്ത്രണരീതി സ്വീകരിക്കാവുന്നതാണ്. ഒരു കിലോഗ്രാം ചാരത്തില്‍ കാല്‍ക്കിലോഗ്രാം വീതം കക്ക നീറ്റിയതും കല്ലുപ്പ് പൊടിച്ചതും ചേര്‍ത്ത് ഉറുമ്പിന്റെ സാന്നിധ്യമുള്ളയിടങ്ങളില്‍ വിതറുക. ഈ മിശ്രിതത്തിന്റെ ചൂടും നീറ്റലും ഉറുമ്പുകളെ തുരത്തും.

Read Also : പദ്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വത്തിൽ നിന്ന് സാമ്പത്തിക ലാഭമുണ്ടാക്കാൻ കണ്ണും നട്ട് ചിലർ വട്ടമിട്ടു പറക്കുന്നു: കുമ്മനം

അപ്പക്കാരം അല്ലെങ്കില്‍ ബോറിക് ആസിഡ് പച്ചസാര പൊടിച്ചതുമായി കലര്‍ത്തി നനയാതെ ചെടികളുടെ താഴെ വെക്കുക. പഞ്ചസാരക്കൊപ്പം ഈ രാസവസ്തുക്കളും ഉറുമ്പ് തിന്നും. ഉറുമ്പിന്റെ കോളനിയില്‍ എല്ലാവർക്കും എത്തിച്ചുകൊടുക്കുകയും ചെയ്യും. ഉറുമ്പുകള്‍ കോളനിയോടെ നശിച്ചോളും.

കടിക്കുന്ന ഉറുമ്പുകളാണെങ്കിൽ ഉണക്ക ചെമ്മീന്‍ പൊടിച്ചതിന്റെ കൂടെ ബോറിക് പൗഡർ മിക്സ് ചെയ്ത് ഉറുമ്പുളള സ്ഥലങ്ങളിൽ കൊണ്ട് വെക്കുക. ഉറുമ്പുശല്യം ഇല്ലാതാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button