ThiruvananthapuramNattuvarthaLatest NewsKeralaNews

അ​മി​ത​വേ​ഗ​ത്തിലെ​ത്തി​യ ബൈ​ക്കി​ടി​ച്ച് അപകടം: മൂ​ന്നു വി​ദ്യാ​ർത്ഥിക​ൾ​ക്ക് പരിക്ക്

തു​ണ്ട​ത്തി​ൽ മാ​ധ​വ വി​ലാ​സം ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ മൂ​ന്നു വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കാണ് പ​രി​ക്കേ​റ്റത്

ക​ഴ​ക്കൂ​ട്ടം : അ​മി​ത​വേ​ഗ​ത്തിലെ​ത്തി​യ ബൈ​ക്കി​ടി​ച്ചുണ്ടായ അപകടത്തിൽ മൂ​ന്നു വി​ദ്യാ​ർത്ഥിക​ൾ​ക്ക് പരിക്കേറ്റു. തു​ണ്ട​ത്തി​ൽ മാ​ധ​വ വി​ലാ​സം ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ മൂ​ന്നു വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കാണ് പ​രി​ക്കേ​റ്റത്.

Read Also : നാ​യ​യു​ടെ ക​ടി​യേ​റ്റ കു​ട്ടി​ക്ക് ചി​കി​ത്സ വൈ​കി: സംഭവം തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജിൽ, അന്വേഷണം

വൈ​കി​ട്ട് നാ​ലി​നു സ്കൂ​ൾ വി​ട്ട സ​മ​യ​ത്താ​ണ് ചെ​ങ്കോ​ട്ടു​കോ​ണ​ത്തേ​ക്കു അ​മി​ത വേ​ഗ​ത്തി​ൽ വ​ന്ന ബൈ​ക്ക് വി​ദ്യാ​ർ​ത്ഥി​ക​ളെ ഇ​ടി​ച്ച​ത്‌. അപകടത്തിൽ പ​ത്താം​ക്ലാ​സ് വി​ദ്യാ​ർ​ത്ഥി അ​മ​ലി​ന്‍റെ കൈ ​ഒ​ടി​ഞ്ഞു. തെ​റി​ച്ചു വീ​ണ പ്ല​സ് ടു ​വി​ദ്യാ​ർ​ത്ഥി​ക​ളാ​യ അ​ലി ഫാ​ത്തി​മ, സാ​റ​ഫാ​ത്തി​മ എ​ന്നി​വ​ർ​ക്കും പ​രി​ക്കേ​റ്റു. അ​മ​ലി​നെ​യും സാ​റ ഫാ​ത്തി​മ​യെ​യും മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും അ​ലി ഫാ​ത്തി​മ​യെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു.

ക​ഴ​ക്കൂ​ട്ടം പൊലീ​സ് സ്ഥ​ല​ത്തെ​ത്തി പരിശോധിച്ചു. രാ​വി​ലെ​യും വൈ​കി​ട്ടും പ​ല​സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നു​ള്ള യു​വാ​ക്ക​ൾ സ്കൂ​ളി​നു മു​ന്നി​ലൂ​ടെ ബൈ​ക്ക് റേ​സ് ന​ട​ത്തു​ന്ന​ത് പ​തി​വ് കാ​ഴ്ച​യാ​ണെ​ന്നും അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്നും നാ​ട്ടു​കാ​ർ ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button