Latest NewsNewsInternationalGulfQatar

ശീതീകരിച്ച വെണ്ടയ്ക്ക ഭക്ഷ്യയോഗ്യമോ? വെളിപ്പെടുത്തലുമായി ആരോഗ്യ മന്ത്രാലയം

ദോഹ: ഖത്തറിലെ പ്രാദേശിക വിപണിയിൽ ലഭ്യമായിട്ടുള്ള ബ്രാൻഡുകളുടെ ശീതീകരിച്ച വെണ്ടക്ക സുരക്ഷിതവും ഉപയോഗപ്രദവുമാണെന്ന് വ്യക്തമാക്കി പൊതുജനാരോഗ്യ മന്ത്രാലയം. ഈജിപ്തിൽ നിന്നുള്ള സീറോ ബ്രാൻഡ് പേരിലുള്ള ശീതീകരിച്ച വെണ്ടക്ക ഭക്ഷ്യയോഗ്യമല്ലെന്ന് ജിസിസിയിൽ അറിയിപ്പ് ലഭിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഖത്തറിലെ പ്രാദേശിക വിപണിയിൽ ലഭ്യമായ ഉൽപ്പന്നങ്ങളെ കുറിച്ച് മന്ത്രാലയം വിശദമാക്കിയത്.

Read Also: നിയന്ത്രണം തെറ്റിയ ലോറി ഇടിച്ച് കയറി അപകടത്തിൽപ്പെട്ട സ്കൂട്ടർ നിന്ന് കത്തി: യാത്രക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു

അതേസമയം, ഈജിപ്തിന്റെ സീറോ ബ്രാൻഡ് ശീതികരിച്ച വെണ്ടക്ക ഖത്തറിൽ ഇറക്കുമതി ചെയ്യുന്നില്ലെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. സീറോ ബ്രാൻഡ് ഉൽപ്പന്നങ്ങൾക്ക് കീടബാധക്കുള്ള സാധ്യതയുണ്ടാകുമെന്നായിരുന്നു ജിസിസി നൽകിയിരുന്ന മുന്നറിയിപ്പ്. മുൻകരുതൽ നടപടികളുടെ ഭാഗമായി ഖത്തർ വിപണിയിൽ ലഭ്യമായിട്ടുള്ള ഈജിപ്തിൽ നിന്നുള്ള മറ്റ് ബ്രാൻഡുകളുടെ ശീതീകരിച്ച വെണ്ടക്കകളുടെ സാമ്പിളുകൾ സെൻട്രൽ ഫുഡ് ലബോറട്ടറികളിൽ വിശദ പരിശോധന നടത്തുകയും ഇവ കീടബാധ ഇല്ലാത്തവയാണെന്ന് ഉറപ്പാക്കുകയും ചെയ്തിട്ടുണ്ടെന്നും അധികൃതർ കൂട്ടിച്ചേർത്തു.

Read Also: കൊല്ലത്ത് പന്ത്രണ്ടുകാരന് പീഡനം: നൃത്താദ്ധ്യാപകന്‍ അറസ്റ്റില്‍, പിടിയിലായത് സ്‌കൂള്‍ കലോത്സവങ്ങളിലെ പരിശീലകന്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button