Latest NewsKeralaNews

ദേശീയ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ്: ഉദ്ഘാടനം നിർവ്വഹിച്ച് കായിക മന്ത്രി

തിരുവനന്തപുരം: പതിനഞ്ചാമത് ദേശീയ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ് മത്സരങ്ങൾക്ക് തുടക്കം കുറിച്ചു. കായിക മന്ത്രി വി അബ്ദുറഹ്മാനാണ് ഉദ്ഘാടനം നിർവ്വഹിച്ചത്. കളരിപ്പയറ്റിന് ദേശീയ തലത്തിൽ കൂടുതൽ അംഗീകാരവും പ്രശസ്തിയും നേടി എടുക്കുന്നതിനായി സംസ്ഥാന സർക്കാർ മുൻകൈ എടുക്കുമെന്ന് മന്ത്രി അബ്ദുറഹ്മാൻ അറിയിച്ചു.

Read Also: നിയന്ത്രണം തെറ്റിയ ലോറി ഇടിച്ച് കയറി അപകടത്തിൽപ്പെട്ട സ്കൂട്ടർ നിന്ന് കത്തി: യാത്രക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു

എൽഎൻസിപി പ്രിൻസിപ്പൽ ഡോ ജി കിഷോർ ഉദ്ഘാടനത്തിൽ മുഖ്യാതിഥിയായി. ഇന്ത്യൻ കളരിപ്പയറ്റ് ഫെഡറേഷൻ സെക്രട്ടറി ജനറൽ അഡ്വക്കേറ്റ് പൂന്തുറ സോമൻ, സ്പോർട്‌സ് കൗൺസിൽ പ്രസിഡന്റ് യു ഷറഫലി, സ്പോർട്സ് കൗൺസിൽ സെക്രട്ടറി എ ലീന, കേരള കളരിപ്പയറ്റ് അസോസിയേഷൻ സെക്രട്ടറി അഡ്വക്കേറ്റ് ആർ വസന്ത മോഹൻ തുടങ്ങിയവരും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.

സംസ്ഥാന മത്സരങ്ങളിൽ വിജയിച്ച എഴുന്നൂറോളം വരുന്ന താരങ്ങൾ പതിമൂന്നാം തീയതി വരെ നടക്കുന്ന മത്സരത്തിൽ പങ്കെടുക്കുന്നത്.

Read Also: എഐ വീഡിയോ കോൾ തട്ടിപ്പ് കേസ്: പ്രതിയെ തിരിച്ചറിഞ്ഞ് പോലീസ്, വർഷങ്ങളായി വീടുവിട്ട പ്രതി ഒളിവിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button