KottayamKeralaNattuvarthaLatest NewsNews

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ്: ജെയ്ക് സി തോമസ് എന്‍എസ്എസ് ആസ്ഥാനത്ത്, സുകുമാരന്‍ നായരെ കണ്ട് പിന്തുണ തേടി

ചങ്ങനാശ്ശേരി: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായ ജെയ്ക് സി തോമസ് എന്‍എസ്എസ് ആസ്ഥാനത്ത് സന്ദര്‍ശനം നടത്തി. മന്ത്രി വിഎന്‍ വാസവനൊപ്പം പെരുന്നയിലെ എന്‍എസ്എസ് ആസ്ഥാനത്തെത്തിയ ജെയ്ക്, ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുമായി ചര്‍ച്ച നടത്തി. ജി സുകുമാരന്‍ നായരെ കണ്ട് ജെയ്ക് സി തോമസ് പിന്തുണ അഭ്യര്‍ത്ഥിച്ചു. തിരഞ്ഞെടുപ്പു കാര്യങ്ങൾ മാത്രമാണ് ചർച്ച ചെയ്തതെന്ന് സുകുമാരൻ നായർ വ്യക്തമാക്കി.

നേരത്തെ, ജെയ്ക് സി തോമസ് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ജെയ്ക് സി തോമസിന്റെ മണ്ഡല പര്യടനം ഞായറാഴ്ചയും തുടരും. മുഖ്യമന്ത്രിയും മന്ത്രിമാരും ഇടതു സ്ഥാനാര്‍ത്ഥിക്ക് വോട്ടുതേടി പുതുപ്പള്ളിയിലെത്തുമെന്നാണ് സൂചന. കഴിഞ്ഞ തവണ ഉമ്മന്‍ ചാണ്ടിയോടു മികച്ച മത്സരം കാഴ്ചവച്ച ജെയ്ക്കിനെ തന്നെ വീണ്ടും കളത്തിലിറക്കാന്‍ എൽഡിഎഫ് തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഉമ്മന്‍ ചാണ്ടിയുടെ ഭൂരിപക്ഷം പതിനായിരത്തില്‍ താഴെയാക്കാന്‍ ജെയ്ക്കിനു കഴിഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button