Latest NewsNewsLife Style

എന്താണ്‌ നോൺ ആൽക്കഹോളിക് ഫാറ്റിലിവർ? രോ​ഗം തടയാൻ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?

മദ്യപാനം കരളിന്റെ ആരോഗ്യത്തെ സാരമായി ബാധിക്കുന്നതായി നമ്മുക്കറിയാം. ഇത് കരളിന്റെ പ്രവർത്തനം കുറയ്ക്കുകയും ഗുരുതരമായ സങ്കീർണതകളിലേക്ക് നയിക്കുകയും ചെയ്യും. എന്നാൽ ചിലപ്പോൾ മദ്യം കഴിക്കാതെയും കരളിൽ ഫാറ്റി ടിഷ്യൂകളുടെ വികസനം ഉണ്ടാകാം. ഈ അവസ്ഥയെയാണ് നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ എന്ന് വിളിക്കുന്നത്.

ചികി‌ത്സിച്ചില്ലെങ്കിൽ സിറോസിസിന് വരെ കാരണമാകാമെന്നും വിദ​ഗ്ധർ പറയുന്നു. കരൾ കോശങ്ങളിൽ വളരെയധികം കൊഴുപ്പ് അടിഞ്ഞുകൂടുമ്പോഴാണ് നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ സംഭവിക്കുന്നത്. ഈ അവസ്ഥയിൽ ക്ഷീണം, വയറിന്റെ മുകളിൽ വലതുഭാഗത്ത് വേദന, ചർമ്മത്തിൽ മഞ്ഞനിറം, വിളറിയ ചർമ്മം തുടങ്ങിയ ചില ലക്ഷണങ്ങൾ കാണാം. ഫാറ്റി ലിവറിന് കാരണമാകുകയും അവസ്ഥയെ മോശമാക്കുകയും ചെയ്യുകയും ചെയ്യുന്ന ഒന്നിലധികം ഘടകങ്ങളുണ്ട്.

നിലനിർത്താൻ പഴങ്ങളും പച്ചക്കറികളും അടങ്ങിയ ആരോഗ്യകരമായ ഭക്ഷണം കഴിക്കുക.

പ്രമേഹം നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ രോഗത്തിനുള്ള ഒരു സാധാരണ അപകട ഘടകമാണ്. നിങ്ങൾ ഒരു പ്രമേഹരോഗിയാണെങ്കിൽ, നോൺ-ആൽക്കഹോളിക് ഫാറ്റി ലിവറിന്റെ അപകടസാധ്യത നിയന്ത്രിക്കുന്നതിന്  രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കേണ്ടതുണ്ട്. കൃത്യമായ വ്യായാമവും ആരോഗ്യകരമായ ഭക്ഷണക്രമവും രക്തത്തിലെ പഞ്ചസാരയുടെ അളവ് മെച്ചപ്പെടുത്താൻ സഹായിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button