Latest NewsNewsIndiaTechnology

ചന്ദ്രയാൻ-3 നിർണായക ഘട്ടത്തിലേക്ക്! പ്രൊപ്പൽഷൻ മോഡ്യൂളിൽ നിന്ന് ലാൻഡറിനെ ഇന്ന് സ്വതന്ത്രമാക്കും

ചന്ദ്രന്റെ ഉപരിതലത്തിൽ നിന്ന് 100 കിലോമീറ്റർ അകലെ വച്ചാണ് ലാൻഡർ വേർപെടുക

ഇന്ത്യയുടെ അഭിമാന ദൗത്യമായ ചന്ദ്രയാൻ-3 ഇന്ന് നിർണായക ഘട്ടത്തിലേക്ക് പ്രവേശിക്കും. പ്രൊപ്പൽഷൻ മോഡ്യൂളിൽ നിന്നും ലാൻഡർ സ്വതന്ത്രമാക്കപ്പെടുന്ന ദൗത്യമാണ് ഇന്ന് നിർവഹിക്കുക. ഈ ദൗത്യം എപ്പോൾ നടക്കുമെന്നത് സംബന്ധിച്ചുള്ള വിവരങ്ങൾ ഐഎസ്ആർഒ ഇതുവരെ പുറത്തുവിട്ടിട്ടില്ല. പ്രൊപ്പൽഷൻ മോഡ്യൂളിൽ നിന്നും ലാൻഡർ വേർപെടുത്തിയാൽ, ലാൻഡറിനെ ചന്ദ്രന്റെ ഉപരിതലത്തിൽ ഇറക്കാനുള്ള നടപടികൾ ആരംഭിക്കുന്നതാണ്.

ചന്ദ്രന്റെ ഉപരിതലത്തിൽ നിന്ന് 100 കിലോമീറ്റർ അകലെ വച്ചാണ് ലാൻഡർ വേർപെടുക. വേർപെടുന്ന പ്രൊപ്പൽഷൻ മോഡ്യൂൾ നിലവിലെ ഭ്രമണപഥത്തിൽ തന്നെ തുടർന്നേക്കാമെന്നാണ് സൂചന. പേടകത്തിന്റെ അവസാന ഘട്ട ഭ്രമണപഥം താഴ്ത്തൽ ഇന്നലെ വിജയകരമായി പൂർത്തിയാക്കിയിരുന്നു. നിലവിൽ, ചന്ദ്രനിൽ നിന്ന് 153 കിലോമീറ്റർ മുതൽ 163 കിലോമീറ്റർ വരെ ദൂരമുള്ള ഭ്രമണപഥത്തിലാണ് പേടകം സ്ഥിതി ചെയ്യുന്നത്.

Also Read: മണിപ്പൂരിൽ ആയുധവേട്ടയും മയക്കുമരുന്ന് വേട്ടയും: തോക്കുകളും സ്ഫോടക വസ്തുക്കളും പിടികൂടി, 4 പേർ അറസ്റ്റിൽ

സെക്കന്റിൽ 1.68 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കുന്ന പേടകത്തെ സെക്കന്റിൽ 3 മീറ്റർ വേഗത്തിലാക്കിയാകും ലാൻഡ് ചെയ്യുക. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലെ 9.6 ചതുരശ്ര കിലോമീറ്റർ വിസൃതിയുള്ള പ്രദേശത്താണ് ലാൻഡർ ഇറങ്ങുന്നത്. ഈ മാസം 23-ന് വൈകുന്നേരം 5.47-നാണ് സോഫ്റ്റ് ലാൻഡിംഗ് നിശ്ചയിച്ചിട്ടുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button