Onam Food 2020KeralaLatest NewsNews

ഓണസദ്യ വെറും ആഘോഷം മാത്രമല്ല !! പോഷകങ്ങൾ നിറഞ്ഞ സദ്യ വിഭവങ്ങളെക്കുറിച്ച് അറിയാം

അവിയൽ സദ്യയിലെ കേമൻ

മലയാളിയുടെ ദേശീയ ഉത്സവമാണ് ഓണം. സദ്യയില്ലാതെ ഓണത്തിന് എന്തു ആഘോഷം. തളിരു വാഴയിലയിൽ ഇഞ്ചി കറി മുതൽ മോരും രസവും വരെ വരിവരിയായി വന്നെത്തുന്ന വിഭവങ്ങളിലൂടെ ഓണസദ്യ പൂർണമാകുന്നു. പ്രധാനമായും സസ്യവിഭവങ്ങൾ മാത്രം ചേരുന്ന ഓണസദ്യ പോഷകങ്ങളുടെ ഒരു കലവറയാണ്. ഒരു വ്യക്തിക്ക് വേണ്ട പോഷകങ്ങളെല്ലാം തന്നെ ഒരു നേരത്തെ സദ്യയിൽ നിന്നും കിട്ടുന്നു അതാണ് ഓണസദ്യയുടെ ഏറ്റവും വലിയ പ്രാധാന്യവും.

നൂറു കറികൾക്ക് തുല്യം എന്ന് വിശേഷിപ്പിക്കുന്ന കറിയായ ഇഞ്ചിയാണ് ഇലയിൽ ആദ്യം എത്തുക. ഇഞ്ചിക്കറി ദഹന പ്രശ്നങ്ങൾക്കുള്ള ഉത്തമ പരിഹാരമാണ്. അപകടകരികളായ ബാക്ടീരിയകളെയും വൈറസുകളെയും ശരീരത്തിലേക്ക് കടത്തിവിടാതെ സഹായിക്കുകയും ഇതിലെ ബയോ ആക്ടീവ് സംയുക്തമായ ജിഞ്ചറോൾ ഓക്സിഡറ്റിയും സ്ട്രസ് കുറയ്ക്കാൻ സഹായിക്കുകായും ചെയ്യുന്നു. ഇഞ്ചിക്ക് പുറമേ നാരങ്ങ, മാങ്ങ എന്നിവയാണ് അച്ചാറുകൾ ആണ് അടുത്ത് വിളമ്പുന്നത്. ഇവയും വിറ്റാമിൻ സിയുടെ നല്ലൊരു കലവറയാണ്.

read also: 5-ജിയേക്കാള്‍ 100 മടങ്ങ് വേഗതയില്‍ 6-ജി, അവിശ്വസനീയമായ മാറ്റങ്ങള്‍ക്ക് സാക്ഷ്യം വഹിക്കാനൊരുങ്ങി ഇന്ത്യ

അച്ചാറുകൾ കഴിഞ്ഞാൽ അടുത്ത വിളമ്പുന്നത് പച്ചടി അല്ലെങ്കിൽ കിച്ചടികളാണ്. തൈരും വെള്ളരിക്കയും ഉപയോഗിച്ചുകൊണ്ടാണ് പ്രധാനമായും മലയാളികൾ കിച്ചടി ഉണ്ടാക്കുന്നത്. ആസിഡിറ്റി ഉള്ളവർക്ക് ഏറ്റവും നല്ല ഔഷധമാണ് വെള്ളരിക്ക. ശരീരത്തിലെ വിഷാംശത്തെ പുറത്താക്കാൻ സഹായിക്കുന്ന വെള്ളരിക്കയും തൈരും ചേർത്തുകൊണ്ട് ഉണ്ടാക്കുന്ന കിച്ചടി പലർക്കും പ്രിയപ്പെട്ടതാണ്. ഇതിനോടൊപ്പം തന്നെ പാവയ്ക്ക, ബീറ്റ്റൂട്ട്, പൈനാപ്പിൾ ഇവ ഉപയോഗിച്ചുകൊണ്ട് തൊട്ടുകൂട്ടാൻ കിച്ചടി പോലുള്ള കറികൾ ഉണ്ടാക്കാറുണ്ട്. ദഹനത്തിനും കൊളസ്ട്രോളിനും മറ്റുമൊക്കെ സഹായകരമാകുന്ന ഭക്ഷ്യവിഭവങ്ങളാണ് ഇവയെല്ലാം.

പലതരം പച്ചക്കറികൾ കൊണ്ട് നമ്മൾ തോരൻ തയ്യാറാക്കാറുണ്ട്. ഓണസദ്യയിൽ തോരൻ ആയിട്ട് ആദ്യകാലങ്ങളിൽ ഉപയോഗിച്ചിരുന്നത് ചേനത്തണ്ടും ചെറുപയറും ആണ്. എന്നാൽ ഇന്ന് അതിന്റെ സ്ഥാനം കാബേജും അച്ചിങ്ങയും ഒക്കെ കയ്യടക്കി കഴിഞ്ഞു.

സദ്യയിലെ ഏറ്റവും പ്രധാനി അവിയലാണ്. പലതരത്തിലുള്ള പച്ചക്കറികളും തേങ്ങയും ചേർത്തു നിർമിക്കുന്ന അവിയൽ ശരീരഭാരം നിയന്ത്രിക്കുന്നതിനും പോഷക കുറവ് നികത്തുന്നതിന് സഹായകരമാണ്. വിറ്റാമിനുകളുടെയും മിനറലുകളുടെയും  കലവറയായ അവിയൽ സദ്യയിലെ കേമൻ എന്ന് വിശേഷിപ്പിക്കപ്പെടുന്നു.

കറികൾ വിളമ്പിക്കഴിഞ്ഞാൽ പിന്നെ ചോറ് എത്തുകയായി. ചമ്പാവരി ചോറാണ് പ്രധാനമായും സദ്യയിൽ വിളമ്പാൻ ഉപയോഗിക്കുന്നത്. മഗ്നീഷ്യവും വിറ്റാമിൻ ബിയും ധാരാളം അടങ്ങിയിരിക്കുന്ന ചമ്പാവരി ചോറ് രക്തസമ്മർദ്ദത്തെ നിയന്ത്രിക്കുവാൻ സഹായിക്കും. ചോറ് വിളമ്പിക്കഴിഞ്ഞാൽ പിന്നെ എത്തുക പരിപ്പ്, പപ്പടം, നെയ്യ് എന്നിവയാണ്. പ്രോട്ടീൻ നിറഞ്ഞുനിൽക്കുന്ന പരിപ്പ് സദ്യയിൽ ഒഴിച്ചുകൂടാൻ പറ്റാത്ത ഒരു വിഭവം തന്നെയാണ്.

അടുത്തത് സാമ്പാർ ആണ്. അവിയൽ പോലെ തന്നെ പലതരം പച്ചക്കറികളുടെ ചേരുവകൾ നിറഞ്ഞ സാമ്പാർ പോഷകങ്ങൾ നിറഞ്ഞ ഒന്നാണ്. വെണ്ടയ്ക്ക, വെള്ളരിക്ക, ക്യാരറ്റ്, മുരിങ്ങയ്ക്ക, തക്കാളി, ഉള്ളി തുടങ്ങി പല വക കൂട്ടുകൾ ചേർത്താണ് സാമ്പാർ തയ്യാറാക്കുന്നത്.

സദ്യയിൽ സാമ്പാർ കഴിഞ്ഞാൽ പിന്നെ എത്തുന്നത് പായസമാണ്. വിവിധതരത്തിലുള്ള പായസങ്ങൾ തയ്യാറാക്കാറുണ്ട്. അടപ്രഥമൻ, പാൽപ്പായസം തുടങ്ങിയവയാണ് ഇതിൽ പ്രധാനികൾ. ശർക്കര കൊണ്ട് ഉണ്ടാക്കുന്ന പായസത്തിൽ ഇരുമ്പ്, സിങ്ക്, പൊട്ടാസ്യം തുടങ്ങിയ മൂലകങ്ങൾ ധാരാളം അടങ്ങിയിട്ടുണ്ട് പാൽപ്പായസത്തിനൊപ്പം ബോളിയും ഉപയോഗിക്കാറുണ്ട്.

മധുരം കഴിഞ്ഞതിന് പിന്നാലെ പുളിശ്ശേരി, മോര്, രസം തുടങ്ങിയവയാണ് എത്തുന്നത്. ദഹനത്തിനും ഔഷധത്തിനും ഏറെ പ്രാധാന്യമുള്ളവയാണ് ഇവ ഓരോന്നും. മനുഷ്യ ശരീരത്തിന് ഗുണകരമായ ബാക്ടീരിയകൾ അടങ്ങിയ മോര് ദഹന സംബന്ധമായ പ്രശ്നങ്ങൾ അകറ്റുന്നു. അതുപോലെ ദഹന പ്രശ്നങ്ങൾക്ക് ഉത്തമമാണ് രസം.

ഇനി സദ്യയോടൊപ്പം ചുക്ക് വെള്ളം. സദ്യ ഉണ്ടതിന്റെ ക്ഷീണം മാറ്റാനും ആഹാരം പെട്ടെന്ന് ദഹിപ്പിക്കാനും ഒക്കെ സഹായിക്കുന്നതാണ് ചുക്കുവെള്ളം.

വെറുതെ ഉണ്ടാൽ പോര സദ്യ അറിഞ്ഞ്, അത് മനസ്സുനിറഞ്ഞു കഴിക്കാൻ കഴിയണം. ധാതുക്കളും മിനറൽസും മൂലകങ്ങളും നിറഞ്ഞ മലയാളിയുടെ ഓണസദ്യ ഇപ്പോൾ ലോകമെമ്പാടും ആഘോഷിക്കപ്പെടുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button