Latest NewsIndia

ജന്മനാട്ടിലേക്ക് സ്ഥലംമാറ്റം നൽകിയില്ല: അമ്മയില്ലാത്ത മകളെ മന്ത്രിയുടെ കാല്‍ക്കല്‍ കിടത്തി ഡ്രൈവറുടെ പ്രതിഷേധം

കോയംമ്പത്തൂര്‍ : ജീവിത പങ്കാളി മരിച്ചതോടെ അനാഥയായ കുഞ്ഞിനെ നോക്കാൻ എന്തും ചെയ്യുമെന്ന അവസ്ഥയിലായിരുന്നു കണ്ണൻ.  അത്തരമൊരു അവസ്ഥയിലാണ് കണ്ണനെന്ന ഡ്രൈവര്‍ക്ക് കുഞ്ഞുമായി ഇത്തരത്തില്‍ പൊതു മധ്യത്തിലേക്ക് വരേണ്ടി വന്നത്. ഏറെ കേണപേക്ഷിച്ചിട്ടും ജന്മ നാട്ടിലേക്ക് സ്ഥലം മാറ്റം നല്‍കാന്‍ മന്ത്രിയടക്കമുള്ള അധികാരികള്‍ തയ്യറാകാതെ വന്നപ്പോള്‍ കൈക്കുഞ്ഞായ മകളെ മന്ത്രിയുടെ കാല്‍ചുവട്ടില്‍ കിടത്തിയാണ് കണ്ണന്‍ പ്രതിഷേധിച്ചത്.

കോയമ്പത്തൂര്‍ ഡിപ്പോയിലെ ഗാന്ധിപുരം ട്രാന്‍സ്‌പോര്‍ട്ട് ഓഫീസിലെ ജീവനക്കാരനായ തേനി സ്വദേശി എസ് കണ്ണനാണ് പൊതു പരിപാടിക്കിടെ മന്ത്രിയുടെ മുന്നിലേക്ക് മകളുമായി എത്തിയത്. കണ്ണന്റെ ഭാര്യ മുനിത കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് ഡെങ്കിപ്പനി ബാധിച്ച് മരിച്ചത്. ആറ് മാസം മാത്രം പ്രായമുള്ള മകളെ നോക്കാന്‍ സ്വന്തം നാട്ടിലേക്ക് സ്ഥലംമാറ്റം വേണമെന്നായിരുന്നു കണ്ണന്റെ ആവശ്യം.

ഇതിനായി മന്ത്രിക്കും വകുപ്പ് തല മേധാവിക്കുമടക്കം നിരവധി തവണ നിവേദനം നല്‍കിയിട്ടും ഫലമുണ്ടായില്ല. തുടര്‍ന്നാണ് കണ്ണന്‍ പൊതു പരിപാടിക്കിടെ കുഞ്ഞുമായെത്തി മന്ത്രിയുടെ കാല്‍ക്കല്‍ കിടത്തി പ്രതിഷേധിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാദ്ധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ മുഖ്യമന്ത്രി സ്റ്റാലിന്‍ ഇടപെട്ട് കണ്ണന് അനുകൂലമായ തീരുമാനമെടുത്തു.

 

shortlink

Post Your Comments


Back to top button