Onam 2023KeralaLatest NewsNews

ഓണത്തിനൊപ്പം ദൃശ്യവിരുന്നൊരുക്കാൻ ഓളപ്പരപ്പിലെ വള്ളംകളി

ഓണാഘോഷത്തിലെ ഏറ്റവും ആകർഷകമായ പരിപാടിയാണ് വള്ളംകളി. എല്ലാ വർഷവും ഓണക്കാലത്ത് ആറന്മുള ശ്രീ പാർത്ഥസാരഥി ക്ഷേത്രത്തിന് സമീപം പമ്പാ നദിയുടെ തീരത്ത് വലിയ ആർഭാടങ്ങളോടെ നടക്കുന്ന വളരെ പ്രസിദ്ധമായ വാട്ടർ കാർണിവലാണ് ആറന്മുള ഉതൃട്ടാതി വള്ളംകളി. പത്തനംതിട്ട ജില്ലയിലെ പ്രകൃതിരമണീയമായ ഗ്രാമമായ ആറന്മുളയിലായിരിക്കണം ഈ ത്രില്ലടിപ്പിക്കുന്ന കാഴ്ച കാണാൻ.

സ്വദേശികൾക്കും വിദേശികൾക്കും ഒരുപോലെ പ്രിയപ്പെട്ട ദൃശ്യ വിരുന്നാണ് വർഷം തോറും നടക്കുന്ന വള്ളംകളി. വിനോദസഞ്ചാരികളെ നമ്മുടെ നാട്ടിലേക്ക് ഏറെ ആകർഷിക്കുന്ന ഒന്നുകൂടിയാണിത്. അർജ്ജുനനും കൃഷ്ണനും സമർപ്പിച്ചിരിക്കുന്ന, ദക്ഷിണ ഭാരതത്തിലെ പ്രധാനപ്പെട്ട വൈഷ്ണ വ ക്ഷേത്രങ്ങളിലൊന്നായ ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിനടുത്ത് പമ്പാനദിയിലാണ് വള്ളംകളി നടക്കുന്നത്. ക്ഷേത്രത്തിലെ വിഗ്രഹ പ്രതിഷ്ടാദിനമായ ചിങ്ങമാസത്തിലെ ഉതൃട്ടാതിനാളിലാണ് പമ്പാനദിയിൽ ആറന്മുള വള്ളംകളി നടക്കുന്നത്.

തിരുവോണ സദ്യയ്ക്കുള്ള വിഭവങ്ങളുമായി കാട്ടൂർ മങ്ങാട്ടില്ലത്തുനിന്നും തിരുവാറന്മുള ക്ഷേത്രത്തിലേക്ക് വരുന്ന തോണിയെ അകമ്പടി സേവിച്ചിരുന്ന പള്ളിയോടങ്ങളുടെ പ്രൗഢിയും, കായികക്ഷമതയും, കലാമേന്മയും പൊതുജനങ്ങൾക്കായി പ്രദർശിപ്പിക്കുന്നു. 52 ചുണ്ടൻ വള്ളങ്ങൾ ഈ വള്ളംകളിയിൽ പങ്കെടുക്കുന്നു. വള്ളംകളിയിൽ വെള്ള മുണ്ടും തലപ്പാവുമണിഞ്ഞ തുഴച്ചിൽക്കാർ വള്ളപ്പാട്ടുകൾ പാടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button