ThiruvananthapuramLatest NewsKeralaNattuvarthaNews

വീട്ടിൽ ബഹളം, നാട്ടുകാർ വാതിൽ പൊളിച്ചപ്പോൾ ഇറങ്ങിയോടി മണ്ണിൽ കിടന്ന് ഉരുണ്ടു: അമിത ലഹരി ഉപയോ​ഗം മൂലം യുവാവിന് മരണം

പുത്തൻതോപ്പ് അൽ ജസീം മൻസിലിൽ ജസീം (27) ആണ് മരിച്ചത്

കഴക്കൂട്ടം: മാതാവിന്റെ മരണശേഷം വീട്ടിൽ തനിച്ച് താമസിച്ചിരുന്ന യുവാവ് അമിത ലഹരി ഉപയോഗംമൂലം മരിച്ചു. പുത്തൻതോപ്പ് അൽ ജസീം മൻസിലിൽ ജസീം (27) ആണ് മരിച്ചത്.

അമിതമായി ലഹരി ഉപയോഗിച്ച ജസീം വീട്ടിൽ ബഹളം ഉണ്ടാക്കുന്നത് കേട്ട് ഓടിയെത്തിയ നാട്ടുകാർ വീടിന്റെ വാതിൽ പൊളിച്ചു. തുടർന്ന്, വീട്ടിൽ നിന്നും ഇറങ്ങി ഓടിയ ജസിം തൊട്ടടുത്ത പുരയിടത്തിലെ മണ്ണിൽ കിടന്നു ഉരുളുകയായിരുന്നു. നാട്ടുകാർ ചേർന്ന് പുത്തൻതോപ്പ് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

Read Also : മലപ്പുറത്ത് മസ്ജിദിൽ പർദ്ദ ധരിച്ച് അന്യസംസ്ഥാന തൊഴിലാളി: നാട്ടുകാർ പിടികൂടി പോലീസിലേലേൽപ്പിച്ചു

മാതാവിന്റെ മരണശേഷം വീട്ടിൽ ഒറ്റയ്ക്കായിരുന്നു ജസീം താമസിച്ചിരുന്നത്. നിരവധി കേസുകളിൽ പ്രതിയായ ഇയാളെ കഠിനംകുളം പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെടുത്തിയിരുന്നു. ലഹരിയുടെ അമിത ഉപയോഗമാണ് മരണകാരണമെന്ന് പൊലീസ് പറഞ്ഞു.

മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button