KottayamKeralaNattuvarthaLatest NewsNews

ഷാ​പ്പ് മാ​നേ​ജ​രെ ആ​ക്ര​മി​ച്ച് മോഷണം, പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മിച്ചു: യു​വാ​വ് പി​ടി​യി​ൽ

ക​രി​ക്കാ​ട്ടൂ​ർ ക​ള​ക്കാ​ലി​ൽ വീ​ട്ടി​ൽ കെ.​ജി. മാ​ത്യു​വി​നെ​(35)യാ​ണ്​ അറസ്റ്റ് ചെയ്തത്

മ​ണി​മ​ല: ഷാ​പ്പ് മാ​നേ​ജ​രെ ആ​ക്ര​മി​ച്ച് സ്വ​ർ​ണ​വും പ​ണ​വും ക​വ​രു​ക​യും ചോ​ദി​ക്കാ​നെ​ത്തി​യ പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ക്കു​ക​യും ചെ​യ്ത കേ​സി​ലെ പ്ര​തി അ​റ​സ്റ്റിൽ. ക​രി​ക്കാ​ട്ടൂ​ർ ക​ള​ക്കാ​ലി​ൽ വീ​ട്ടി​ൽ കെ.​ജി. മാ​ത്യു​വി​നെ​(35)യാ​ണ്​ അറസ്റ്റ് ചെയ്തത്. മ​ണി​മ​ല പൊ​ലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഓ​ട്ടോ​ഡ്രൈ​വ​ര്‍ കൂ​ടി​യാ​യ ഇ​യാ​ൾ മ​ണി​മ​ല വ​ള​യം ഭാ​ഗ​ത്തെ ക​ള്ളു​ഷാ​പ്പി​ൽ എ​ത്തു​ക​യും ക​ഴി​ച്ച​ശേ​ഷം ബി​ല്ല് അ​ട​ക്കാ​തി​രു​ന്ന​ത് ചോ​ദ്യം ചെ​യ്ത ഷാ​പ്പ് മാ​നേ​ജ​രെ ചീ​ത്ത വി​ളി​ക്കു​ക​യും ആ​ക്ര​മി​ക്കു​ക​യും ഇ​യാ​ളു​ടെ പോ​ക്ക​റ്റി​ൽ കി​ട​ന്ന പ​ണ​വും ക​ഴു​ത്തി​ലെ മാ​ല പൊ​ട്ടി​ച്ച് കൈ​യി​ൽ ​കി​ട്ടി​യ ലോ​ക്ക​റ്റു​മാ​യി ഓ​ട്ടോ​യി​ൽ ക​ട​ന്നു​ക​ള​യു​ക​യു​മാ​യി​രു​ന്നു.

Read Also : നിങ്ങളുടെ മുന്നില്‍ വന്നു ആരെങ്കിലും കരഞ്ഞോ? ഒരുപാട് സ്ത്രീകളെ കരയിപ്പിച്ചുവെന്ന കമന്റിന് മറുപടിയുമായി ഗോപി സുന്ദർ

വി​വ​ര​മ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ പൊ​ലീ​സ്, ഇ​യാ​ളെ പി​ന്തു​ട​ർ​ന്ന് പ​താ​ലി​പ്ലാ​വ് ഭാ​ഗ​ത്തു​വെ​ച്ച് പി​ടി​കൂ​ടു​ക​യും ക​വ​ര്‍ച്ച​യെ​ക്കു​റി​ച്ച് ചോ​ദി​ക്കു​ന്ന​തി​നി​ടെ ഇ​യാ​ൾ പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്ഥ​രെ ചീ​ത്ത വി​ളി​ക്കു​ക​യും യൂ​ണി​ഫോം വ​ലി​ച്ചു​കീ​റു​ക​യും ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ക്കു​ക​യും ചെ​യ്തു. അ​ക്ര​മാ​സ​ക്ത​നാ​യ ഇ​യാ​ളെ സാ​ഹ​സി​ക​മാ​യാ​ണ്​ പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

മ​ണി​മ​ല എ​സ്.​ഐ അ​നി​ല്‍കു​മാ​ര്‍, സ​ന്തോ​ഷ് കു​മാ​ർ.​എ​ൻ, സി.​പി.​ഒ​മാ​രാ​യ ടോ​മി സേ​വ്യ​ര്‍, ഹ​രീ​ഷ് കെ.​ഗോ​പി, സ​ജി​ത് കെ.​എ​സ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കിയ ശേഷം റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button