Latest NewsKeralaNews

മദ്യവേട്ട: വീട്ടിൽ ശേഖരിച്ചുവെച്ച 50 ലിറ്റർ വിദേശമദ്യം പിടികൂടി

കൊല്ലം: കൊട്ടാരക്കരയിൽ വൻ മദ്യശേഖരവുമായി ഒരാൾ പിടിയിൽ. കൊട്ടാരക്കര എക്‌സൈസ് കുന്നിക്കോട് പോലീസും എക്‌സൈസും ചേർന്ന് നടത്തിയ റെയിഡിലാണ് വീട്ടിൽ സൂക്ഷിച്ചിരുന്ന വൻ മദ്യശേഖരം കണ്ടെത്തിയത്. മേലില സ്വദേശി ജനാർദ്ദനക്കുറിപ്പ് ആണ് പ്രതി.

Read Also: ഓണം വാരാഘോഷം ഓഗസ്റ്റ് 27 ന്: ഫഹദ് ഫാസിലും നർത്തകി മല്ലിക സാരാഭായിയും മുഖ്യാതിഥികൾ

ഓണം വിപണി മുന്നിൽ കണ്ട് അര ലിറ്ററിന്റെ 100 കുപ്പി മദ്യമാണ് പ്രതി താമസിച്ചിരുന്ന വീടിന്റെ പുറകുവശം മൂന്ന് ചാക്കുകളിൽ ആയി സൂക്ഷിച്ചിരുന്നത്. മുൻ അബ്കാരി കേസുകളിലെ പ്രതിയായ ഇയാൾ കഴിഞ്ഞ കുറെ ദിവസങ്ങളിലായി എക്‌സൈസ് ഷാഡോ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. കൊട്ടാരക്കര എക്‌സൈസ് സർക്കിൾ ഓഫീസിലെ എക്‌സൈസ് ഇൻസ്‌പെക്ടർ കെ ആർ അനിൽകുമാറിന്റെ നേതൃത്വത്തിൽ അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർമാരായ ബേബി ജോൺ, സനിൽകുമാർ പ്രിവന്റിവ് ഓഫീസർ പ്രശാന്ത് മാത്യൂസ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ നിഖിൽ എംഎച്ച്, അനീഷ് ടി എസ്, സുനിൽ ജോസ്, കൃഷ്ണരാജ്, ബാലു എസ് സുന്ദർ, വനിതാ സിവിൽ എക്‌സൈസ് ഓഫീസർ അനീസ, എക്‌സൈസ് ഡ്രൈവർ അജയകുമാർ എന്നിവർ റെയ്ഡിൽ പങ്കെടുത്തു.

Read Also: പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ചു: പ്ര​തി​ക്ക് 13 വ​ര്‍​ഷം ക​ഠി​ന​ത​ട​വും പിഴയും

shortlink

Related Articles

Post Your Comments

Related Articles


Back to top button