Latest NewsUAEGulf

അബുദാബിയില്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ പിടിയില്‍ 

അബുദാബി: പരസ്യമായി പൊതുസ്ഥലത്ത് ഇരുന്ന് മദ്യപിച്ചതിന് മലയാളികള്‍ ഉള്‍പ്പെടെ നിരവധി പ്രവാസികള്‍ പിടിയിലായി. പൊതുസ്ഥലങ്ങളില്‍ മദ്യപിക്കുന്ന പ്രവണത വ്യാപകമായതോടെയാണ് പരിശോധന ശക്തമാക്കിയത്. ലേബര്‍ ക്യാംപ്, ബാച്ച്ലേഴ്‌സ് താമസ കേന്ദ്രങ്ങള്‍ എന്നിവ കേന്ദ്രീകരിച്ചായിരുന്നു പരിശോധന.

Read Also: പീഡനത്തിനു ഇരയായ പ്ലസ് വൺ വിദ്യാർത്ഥിനി ജീവനൊടുക്കി

കഴിഞ്ഞ ദിവസം മുസഫ ഷാബിയ 12ല്‍ നടത്തിയ പരിശോധനയിലാണ് പൊതുസ്ഥലത്ത് മദ്യപിച്ചതിന് മലയാളികള്‍ ഉള്‍പ്പെടെ ഒട്ടേറെ വിദേശികള്‍ പിടിയിലായത്. താമസസ്ഥലങ്ങള്‍ക്ക് സമീപത്തുളള പൊതു സ്ഥലത്തിരുന്നു മദ്യപിച്ചതിനാണ് ഇവരെ പിടികൂടിയത്. പ്രതികളെ പ്രോസിക്യൂഷന് കൈമാറി. കോടതി വിധി അനുസരിച്ച് തടവോ പിഴയോ രണ്ടും ചേര്‍ത്തോ ശിക്ഷ ലഭിക്കും. വ്യക്തിഗത ആവശ്യത്തിനു മദ്യം വാങ്ങാന്‍ മുസ്ലിം മതവിശ്വാസികള്‍ അല്ലാത്തവര്‍ക്ക് യുഎഇയില്‍ അനുമതിയുണ്ട്. താമസസ്ഥലത്തോ അംഗീകൃത ഹോട്ടലിലോ ടൂറിസം കേന്ദ്രങ്ങളിലോ മദ്യപിക്കാം. എന്നാല്‍, പൊതുസ്ഥലങ്ങളില്‍ ഇരുന്ന് മദ്യപിക്കരുതെന്നാണ് നിയമം.

shortlink

Related Articles

Post Your Comments

Related Articles


Back to top button