KollamKeralaNattuvarthaLatest NewsNews

കെ​എ​സ്ആ​ർ​ടി​സി ബ​സും പി​ക്ക​പ്പ് വാ​നും കൂ​ട്ടി​യി​ടി​ച്ചു: ബ​സ് യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ക്ക്

കു​ള​ത്തൂ​പ്പു​ഴ: കെ​എ​സ്ആ​ർ​ടി​സി ബ​സും പി​ക്ക​പ്പ് വാ​നും കൂ​ട്ടി​യി​ടി​ച്ചുണ്ടായ അപകടത്തിൽ ബ​സ് യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ക്കേ​റ്റു. കു​ള​ത്തൂ​പ്പു​ഴ -തെ​ന്മ​ല അ​ന്ത​ർ സം​സ്ഥാ​ന പാ​ത​യി​ൽ ഇഎ​സ്എം കോ​ള​നി​ക്ക് സ​മീ​പം ക​ഴി​ഞ്ഞ​ദി​വ​സം രാ​വി​ലെയാണ് സംഭവം.

Read Also : ജോ​ലി ​ക​ഴി​ഞ്ഞ് രാ​ത്രി താ​മ​സ​സ്ഥ​ല​ത്തേ​ക്ക് മടങ്ങിയ നാഗാലാൻഡ്​ യുവതിക്ക് നേരെ ലൈംഗിക അതിക്രമം: പ്രതി അറസ്റ്റിൽ

തെ​ങ്കാ​ശി​യി​ൽ നി​ന്നും തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് വ​ന്നതാണ് കെ​എ​സ്ആ​ർ​ടി​സി ബ​സ്. ഓ​ട്ടോ​റി​ക്ഷ​യെ മ​റി​ക​ട​ക്കുന്നതിനി​ടെ എ​തി​രെ വ​ന്ന പി​ക്ക​പ്പ് വാ​ൻ ബ​സി​ൽ ഇ​ടി​യ്ക്കു​ക​യും വാ​നി​ന്‍റെ മു​ൻ​ഭാ​ഗം പൂ​ർ​ണ​മാ​യി ത​ക​രു​ക​യും ചെ​യ്തു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ബ​സിന്‍റെ ഡീ​സ​ൽ ടാ​ങ്ക് ത​ക​ർ​ന്ന് ഡീ​സ​ൽ പൂ​ർ​ണ​മാ​യും റോ​ഡി​ലേ​ക്ക് ഒ​ഴു​കി.

കു​ള​ത്തു​പ്പു​ഴ പൊ​ലീ​സും നാ​ട്ടു​കാ​രും ഫ​യ​ർ​ഫോ​ഴ്സും ചേ​ർ​ന്ന് പ​രി​ക്കേ​റ്റ യാ​ത്ര​ക്കാ​രെ കു​ള​ത്തൂ​പ്പു​ഴ ഗ​വ​. ആശുപത്രിയിൽ എ​ത്തി​ക്കു​ക​യും തുടർന്ന്, ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ മൂ​ന്നു പേ​രെ പു​ന​ലൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേക്ക് മാറ്റുകയും ചെ​യ്തു. നിസാര​ പ​രി​ക്കേ​റ്റ​വ​രെ പ്രാ​ഥ​മി​ക ശു​ശ്രൂ​ഷ​യ്ക്ക് ശേ​ഷം വീട്ടിൽ വിട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button