ThiruvananthapuramLatest NewsKeralaNattuvarthaNews

ജോ​ലി ​ക​ഴി​ഞ്ഞ് രാ​ത്രി താ​മ​സ​സ്ഥ​ല​ത്തേ​ക്ക് മടങ്ങിയ നാഗാലാൻഡ്​ യുവതിക്ക് നേരെ ലൈംഗിക അതിക്രമം: പ്രതി അറസ്റ്റിൽ

സം​ഭ​വ​ത്തി​ൽ മേ​നം​കു​ളം മ​ണ​ക്കാ​ട്ടു​വി​ളാ​കം വി​ള​യി​ൽ​വീ​ട്ടി​ൽ അ​നീ​ഷി​നെ(25) അറസ്റ്റ് ചെയ്തു

ക​ഴ​ക്കൂ​ട്ടം: ജോ​ലി​ ക​ഴി​ഞ്ഞ് രാ​ത്രി താ​മ​സ​സ്ഥ​ല​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന നാ​ഗാ​ലാ​ൻ​ഡ്​​ യു​വ​തി​ക്ക് നേ​രെ ലൈം​ഗി​ക അ​തി​ക്ര​മം. സം​ഭ​വ​ത്തി​ൽ മേ​നം​കു​ളം മ​ണ​ക്കാ​ട്ടു​വി​ളാ​കം വി​ള​യി​ൽ​വീ​ട്ടി​ൽ അ​നീ​ഷി​നെ(25) അറസ്റ്റ് ചെയ്തു. തു​മ്പ പൊ​ലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്തത്.

ഞാ​യ​റാ​ഴ്ച രാ​ത്രി 12.10-ന് ​ആ​ക്കു​ളം ബൈ​പാ​സി​ൽ കു​ള​ത്തൂ​ർ എ​സ്.​എ​ൻ ന​ഗ​റി​ന് സ​മീ​പം സ​ർ​വി​സ് റോ​ഡി​ലാ​യി​രു​ന്നു സം​ഭ​വം നടന്നത്. ബൈ​പാ​സി​ന് സ​മീ​പ​ത്തെ റ​സ്റ്റാ​റ​ന്റി​ലെ ജീ​വ​ന​ക്കാ​രി​യാ​യ യു​വ​തി ജോ​ലി ക​ഴി​ഞ്ഞ് മ​ട​ങ്ങ​വേ പി​ന്നാ​ലെ​യെ​ത്തി​യ യു​വാ​വ് ക​ട​ന്നു​പി​ടി​ക്കു​ക​യാ​യി​രു​ന്നു.

Read Also : പോലീസ് കോണ്‍സ്റ്റബിളിനെ മൂര്‍ച്ചയേറിയ ആയുധങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തി ഓടിച്ച സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍

കു​ത​റി​മാ​റി​യ യു​വ​തി​യെ പ്ര​തി സ​മീ​പ​ത്തെ അ​ഞ്ച​ടി താ​ഴ്ച​യു​ള്ള ഓ​ട​യി​ലേ​ക്ക് ത​ള്ളി​യി​ട്ട് പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചു. ആ​ക്ര​മ​ണം​ ത​ട​യാ​ൻ ശ്ര​മി​ച്ച യു​വ​തി​യു​ടെ മു​ഖ​ത്ത് യു​വാ​വ് അ​ടി​ക്കു​ക​യും ഓ​ട​യി​ലെ കോ​ൺ​ക്രീ​റ്റ് ഭി​ത്തി​യി​ൽ മു​ഖം​പി​ടി​ച്ച് ഉ​ര​ക്കു​ക​യും ത​ല​പി​ടി​ച്ച് ഇ​ടി​ക്കു​ക​യും ചെ​യ്തു.

ഈ ​സ​മ​യം യു​വ​തി​യെ കൂ​ട്ടി​ക്കൊ​ണ്ടു​പോ​കാ​നാ​യി വ​രു​ക​യാ​യി​രു​ന്ന ഭ​ർ​ത്താ​വ് നി​ല​വി​ളി​കേ​ട്ട് സം​ഭ​വ​സ്ഥ​ല​ത്തേ​ക്ക് ഓ​ടി​യെ​ത്തി​യ​പ്പോ​ൾ പ്രതി ബൈ​ക്കി​ൽ ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന്, റ​സ്റ്റാ​റ​ന്റി​ലെ ജീ​വ​ന​ക്കാ​രും തു​മ്പ പൊ​ലീ​സും സ്ഥ​ല​ത്തെ​ത്തി. പ്ര​തി​ക്കാ​യി തി​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല.

സ​മീ​പ​ത്തെ സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച പൊ​ലീ​സ് സം​ഭ​വ​ശേ​ഷം സ്ഥ​ല​ത്ത് ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​ർ​ക്കി​ട​യി​ൽ സം​ശ​യ​ക​ര​മാ​യ നി​ല​യി​ൽ​നി​ന്ന യു​വാ​വി​നെ ശ്ര​ദ്ധി​ക്കു​ക​യും ഇ​യാ​ളു​ടെ ദൃ​ശ്യം ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ യു​വ​തി​യെ കാ​ണി​ച്ച് തി​രി​ച്ച​റി​യു​ക​യു​മാ​യി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button