KeralaLatest NewsNews

കാട്ടുപന്നി കുറുകെ ചാടി: സ്കൂട്ടറില്‍ നിന്നു വീണ് യാത്രക്കാരന് പരിക്കേറ്റു

കോഴിക്കോട്: കാട്ടുപന്നി കുറുകെ ചാടിയതിനെ തുടര്‍ന്ന് സ്കൂട്ടറില്‍ നിന്നു വീണ് യാത്രക്കാരന് പരിക്കേറ്റു. കോഴിക്കോട് താമരശ്ശേരിക്കടുത്ത് കോളിക്കൽ വടക്കേ പറമ്പിൽ മുഹമ്മദലിക്കാണ് പരിക്കേറ്റത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. അപകടത്തില്‍ കാലിലും തോളിനും പരുക്കേറ്റ മുഹമ്മദാലിയെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കഴിഞ്ഞ മാസം പാലക്കാട് സ്കൂൾ കുട്ടികളുമായി വന്ന ഓട്ടോയിൽ പന്നി ഇടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചിരുന്നു. വക്കാല സ്വദേശിനി വിജിഷ (35) ആണ് മരിച്ചത്. ഓടംതോട് ഭാഗത്ത് നിന്നും സ്കൂൾ കുട്ടികളുമായി വരുകയായിരുന്ന ഓട്ടോയിൽ കരിങ്കയം പള്ളിക്ക് സമീപം വച്ച് പന്നി ഇടിച്ചതിനെ തുടർന്ന് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button