ThiruvananthapuramLatest NewsKeralaNattuvarthaNews

സ്കൂ​ട്ട​ർ മോ​ഷ്ടി​ച്ച സം​ഭ​വം: പ്രതി പിടിയിൽ

ന​രു​വാ​മൂ​ട് മു​ക്കം​പാ​ല​മൂ​ട് സ്വ​ദേ​ശി ര​ഞ്ജി​ത്താ​(30)ണ്​ അ​റ​സ്റ്റി​ലാ​യ​ത്

നേ​മം: റോ​ഡ​രി​കി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന സ്കൂ​ട്ട​ർ മോ​ഷ്ടി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​ അറസ്റ്റിൽ. ന​രു​വാ​മൂ​ട് മു​ക്കം​പാ​ല​മൂ​ട് സ്വ​ദേ​ശി ര​ഞ്ജി​ത്താ​(30)ണ്​ അ​റ​സ്റ്റി​ലാ​യ​ത്. നേ​മം പൊ​ലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്തത്.

Read Also : അമ്പിളി തൊടാൻ ചന്ദ്രയാൻ, തൊട്ടരികിൽ; പ്രാർത്ഥനയോടെ ഇന്ത്യ – അറിയാം ‘ഉദ്വേഗത്തിന്റെ ആ 20 മിനിറ്റിനെ’ കുറിച്ച്

ആ​ഗ​സ്റ്റ് 21-ന് ​പു​ല​ർ​ച്ച ര​ണ്ടോ​ടെ​യാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം നടന്നത്. ക​ല്ലി​യൂ​ർ സ്വ​ദേ​ശി സ​ന​ലാ​ണ് പ​രാ​തി​ നൽകിയത്. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ അ​മ്മ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള, വീ​ടി​ന്​ സ​മീ​പം റോ​ഡ​രി​കി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന​ ഹീ​റോ മാ​സ്ട്രോ സ്കൂ​ട്ട​ർ ആണ് പ്ര​തി മോ​ഷ്ടി​ച്ച് ക​ട​ത്തി​യ​ത്. സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി​യെ പൊ​ലീ​സ് തി​രി​ച്ച​റി​ഞ്ഞ​ത്. മോ​ഷ​ണ​മു​ത​ൽ പൊ​ലീ​സ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

നേ​മം സി.​ഐ ര​ഗീ​ഷ് കു​മാ​ർ, എ​സ്.​ഐ​മാ​രാ​യ എം. ​മ​ധു​മോ​ഹ​ൻ, പ്ര​സാ​ദ്, പൊ​ലീ​സു​കാ​ര​നാ​യ ഷി​ബു, ശ്രീ​കു​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ്ര​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. അ​റ​സ്റ്റി​ലാ​യ പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button