Latest NewsNewsTechnology

കുറഞ്ഞ ചെലവിൽ മികച്ച യാത്ര! പുതിയ ഫീച്ചറുമായി ഊബർ എത്തുന്നു

ഗ്രൂപ്പ് റൈഡ് ചെയ്യാൻ ആഗ്രഹിക്കുന്നവർ ആപ്പിലെ സെറ്റിംഗ്സിൽ മാറ്റം വരുത്തേണ്ടതാണ്

കുറഞ്ഞ ചെലവിൽ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച ഫീച്ചറുമായി എത്തുകയാണ് പ്രമുഖ ഓൺലൈൻ ടാക്സി സേവന ദാതാക്കളായ ഊബർ ഇന്ത്യ. ഇത്തവണ ഗ്രൂപ്പ് റൈഡ്സ് ഫീച്ചറാണ് കമ്പനി അവതരിപ്പിക്കുന്നത്. ഒരേ സ്ഥലത്തേക്ക് പോകാൻ തീരുമാനിച്ചവർക്ക് യാത്ര ഷെയർ ചെയ്ത് ചെലവ് ചുരുക്കാൻ സഹായിക്കുന്നതാണ് ഈ ഫീച്ചർ. സുഹൃത്തുക്കളുമായുള്ള യാത്ര സുഗമമാക്കുന്നതിന്റെ ഭാഗമായാണ് ഊബർ പുതിയ ഫീച്ചറിന് രൂപം നൽകിയിരിക്കുന്നത്.

ഗ്രൂപ്പ് റൈഡ് ചെയ്യാൻ ആഗ്രഹിക്കുന്നവർ ആപ്പിലെ സെറ്റിംഗ്സിൽ മാറ്റം വരുത്തേണ്ടതാണ്. ഈ ഫീച്ചറിലൂടെ സുഹൃത്തുക്കളെ യാത്രക്കായി ക്ഷണിക്കാനാകും. ഒരേ സ്ഥലത്തേക്ക് യാത്ര ചെയ്യാൻ ആഗ്രഹിക്കുന്ന മൂന്ന് പേർക്കാണ് യാത്ര ഷെയർ ചെയ്യാനുള്ള അവസരം ലഭിക്കുക. ഈ ഫീച്ചർ പ്രയോജനപ്പെടുത്തുന്നതിലൂടെ ഏകദേശം 30 ശതമാനം വരെ ചെലവ് ലാഭിക്കാൻ സാധിക്കും. യാത്രക്കാർക്കിടയിൽ മൊത്തം യാത്രാ ചെലവ് പങ്കുവെക്കുന്നതിനെ തുടർന്നാണ് ഓരോരുത്തർക്കും ചെലവ് കുറയുന്നത്. ഊബറിന്റെ ഏറ്റവും പുതിയ വേർഷൻ അപ്ഡേറ്റ് ചെയ്യുന്നവർക്ക് ഈ ഫീച്ചർ പ്രയോജനപ്പെടുത്താനാകും.

Also Read: തോൽവി ഉറപ്പാക്കിയോ? ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താത്പര്യമില്ലെന്ന നിലപാടുമായി കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button