KeralaLatest NewsNews

നാഴികക്കല്ല് പിന്നിട്ട് കേരളത്തിലെ ഇലക്ട്രിക് വാഹന വിപണി: ഇതുവരെ നിരത്തിൽ ഇറങ്ങിയത് ഒരു ലക്ഷം വാഹനങ്ങൾ

തിരുവനന്തപുരം: കേരളത്തിലെ നിരത്തുകളിലെ ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം ഒരു ലക്ഷം എന്ന നാഴികക്കല്ല് പിന്നിടുകയാണ്. മോട്ടോർ വാഹന വകുപ്പാണ് ഇക്കാര്യം വ്യക്തമാക്കിയത്.

Read Also: എ.സി മൊയ്തീന്‍ മാന്യമായി രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്ന ആളാണെങ്കില്‍ എന്തിന് ബിനാമി പേരില്‍ ലോണ്‍ എടുക്കണം

ഫോസിൽ ഇന്ധനങ്ങളുട ദീർഘകാലങ്ങളായുള്ള ഉപഭോഗം പരിസ്ഥിതി സന്തുലിതാവസ്ഥയെ തകിടം മറിച്ചതോടെയാണ് പരിഹാരമായി ഇലക്ട്രിക് വാഹനങ്ങൾ രംഗപ്രവേശം ചെയ്തത്. നിർമ്മാതാക്കൾ ഉപഭോക്താക്കൾക്കായി ഇലക്ടിക് വാഹനങ്ങളുടെ നിരവധി മോഡലുകൾ അവതരിപ്പിച്ചതിന് പുറമെ സംസ്ഥാന സർക്കാർ നികുതിയിളവുൾപ്പെടെ നൽകിയ ആനുകൂല്യങ്ങളും പൊതുജനങ്ങളെ ഇലക്ട്രിക് വാഹനങ്ങളിലോടടുപ്പിച്ചു. ഇതെല്ലാം സംസ്ഥാനത്തെ ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം ഒരു ലക്ഷം എന്ന നാഴികക്കല്ല് അതിവേഗം പിന്നിടാൻ കാരണമായെന്ന് എംവിഡി ചൂണ്ടിക്കാട്ടി.

ഒപ്പം 2023 വർഷത്തിൽ നാളിതുവരെ രജിസ്റ്റർ ചെയ്ത വാഹനങ്ങളിൽ 10% ലധികം വാഹനങ്ങൾ ഇലക്ട്രിക് വാഹനങ്ങളാണെന്നതും ശ്രദ്ധേയമാണെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button