ThiruvananthapuramLatest NewsKeralaNattuvarthaNews

വെള്ളം കോരാൻ അയൽവീട്ടിലെത്തിയ പെൺകുട്ടിയെ ഒളിച്ചിരുന്ന് കടന്ന് പിടിച്ച് പീഡിപ്പിയ്ക്കാൻ ശ്രമം: പ്രതി പിടിയിൽ

കിളിമാനൂർ ഞാവേലിക്കോണം, ചരുവിളപുത്തൻ വീട്ടിൽ റഹീം(39) ആണ് അറസ്റ്റിലായത്

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിയ്ക്കാൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ. കിളിമാനൂർ ഞാവേലിക്കോണം, ചരുവിളപുത്തൻ വീട്ടിൽ റഹീം(39) ആണ് അറസ്റ്റിലായത്. കിളിമാനൂർ പൊലീസാണ് പ്രതിയെ പിടികൂടിയത്.

കഴിഞ്ഞ ദിവസം വൈകുന്നേരം അഞ്ചു മണിയോടെയായിരുന്നു സംഭവം. വീട്ടിൽ കിണറില്ലാത്തതിനാൽ അയൽപക്കത്തെ ആൾതാമസം ഇല്ലാത്ത വീട്ടിൽ പെൺകുട്ടി വെള്ളം കോരുന്നതിനായി എത്തിയിരുന്നു.

ഈ സമയം വീടിനടുത്ത് ഒളിച്ചിരുന്ന പ്രതി പെൺകുട്ടിയെ പുറകിലൂടെ വന്ന് കയറി പിടിച്ച് പീഡിപ്പിയ്ക്കാൻ ശ്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പെൺകുട്ടി നിലവിളിച്ചു ബഹളം വച്ചതോടെ അയൽവാസികൾ ഓടിയെത്തി. ഇതോടെ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. തുടർന്ന്, പെൺകുട്ടിയും മാതാവും ചേർന്ന് കിളിമാനൂർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഇവരുടെ പരാതിയിൽ പൊലീസ് പ്രതിയെ പിടികൂടുകയായിരുന്നു.

Read Also : തിരുവോണത്തിന് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത: മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്

റൂറൽ ജില്ലാ പൊലീസ് മേധാവി ഡി ശില്പയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കിളിമാനൂരിലെ ബാറിനു സമീപം അക്രമാസക്തനായി നിന്ന പ്രതിയെ പൊലീസ് സാഹസികമായി കീഴ്പ്പെടുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. ആറ്റിങ്ങൽ ഡിവൈഎസ്പി ജയകുമാറിന്റെ നിർദ്ദേശാനുസരണം കിളിമാനൂർ എസ്.എച്ച്.ഒ ബി.ജയന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിലെ അംഗങ്ങളായ എസ്ഐ രാജികൃഷ്ണ, വിജിത്ത് കെ നായർ, ഷജിം, എസ് സിപിഒ മഹേഷ്, കിരൺ, ഷിജു എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button