Latest NewsNewsIndia

പാകിസ്ഥാന്‍ പതാകയില്‍ നിന്ന് ചന്ദ്രദേവന്റെ ചിഹ്നം ഒഴിവാക്കണം; സ്വാമി ചക്രപാണി

ന്യൂഡൽഹി: ചന്ദ്രനെ ‘ഹിന്ദു രാഷ്ട്ര’മായി പ്രഖ്യാപിക്കുക, ചന്ദ്രയാൻ-3 ബഹിരാകാശ പേടകത്തിന്റെ ലാൻഡിംഗ് സൈറ്റ് അതിന്റെ തലസ്ഥാനമായി പ്രഖ്യാപിക്കുക തുടങ്ങിയ വിചിത്ര ആവശ്യങ്ങൾ ഉന്നയിച്ച ഹിന്ദു മഹാസഭയുടെ ദേശീയ അധ്യക്ഷന്‍ സ്വാമി ചക്രപാണിയുടെ പുതിയ ആവശ്യം സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നു. ചന്ദ്രദേവന്റെ ചിഹ്നം പാകിസ്ഥാന്‍ പതാകയില്‍ നിന്ന് നീക്കണമെന്നും അല്ലാത്ത പക്ഷം മാനനഷ്ടക്കേസ് നൽകുമെന്നും അദ്ദേഹം പറഞ്ഞു.

മറ്റ് മതങ്ങൾ ചെയ്യുന്നതിനുമുമ്പ് ചന്ദ്രന്റെ ഉടമസ്ഥാവകാശം ഇന്ത്യൻ സർക്കാർ ഉറപ്പിക്കണമെന്നും പാർലമെന്റ് ഇത് സംബന്ധിച്ച പ്രമേയം പാസാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കഴിഞ്ഞയാഴ്ച ഐഎസ്ആർഒയുടെ ചന്ദ്രയാൻ-3 ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ചരിത്രപരമായ സോഫ്റ്റ് ലാൻഡിംഗ് നടത്തിയതിന് പിന്നാലെ, ലാൻഡർ സ്പർശിച്ച സ്ഥലത്തെ ‘ശിവശക്തി പോയിന്റ്’ എന്ന് വിളിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ശിവശക്തി പോയിന്റ് എന്ന് നാമകരണം ചെയ്ത സ്ഥലത്തെ ചന്ദ്രന്റെ തലസ്ഥാനമാക്കണമെന്നും ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി കേന്ദ്ര സർക്കാരിനു കത്തയക്കുമെന്നും ചക്രപാണി പറഞ്ഞിരുന്നു.

ഒരു തീവ്രവാദിയും അവിടെ എത്താതിരിക്കാൻ ഇന്ത്യൻ സർക്കാർ വേഗത്തിൽ നടപടിയെടുക്കണമെന്ന് സോഷ്യൽ മീഡിയയിൽ ഒരു വീഡിയോ പങ്കുവെച്ചുകൊണ്ട് സ്വാമി ചക്രപാണി പറഞ്ഞു. ‘ചന്ദ്രനെ പാർലമെന്റ് ഹിന്ദു സനാതൻ രാഷ്ട്രമായി പ്രഖ്യാപിക്കണം. ചന്ദ്രയാൻ 3 ഇറങ്ങിയ സ്ഥലം അതിന്റെ തലസ്ഥാനമായ “ശിവശക്തി പോയിന്റ്” ആയി മാറ്റണം, അങ്ങനെ ജിഹാദി മാനസികാവസ്ഥയുള്ള ഒരു ഭീകരനും അവിടെ എത്താൻ കഴിയില്ല’, അദ്ദേഹം വിവാദ വീഡിയോയിൽ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button