Life Style

സ്ഥിരമായി പാല്‍ കുടിക്കുന്നവര്‍ ശ്രദ്ധിക്കുക

 

നമ്മുടെ പലരുടെയും ശീലമാണ് രാവിലെ നല്ല ചൂടോടെ ഒരു ഗ്ലാസ് പാല്‍ കുടിക്കുന്നത്. അത് കുടിക്കുമ്പോള്‍ കിട്ടുന്ന എനര്‍ജിയും ഉന്മേഷവും ഒന്ന് വേറെ തന്നെയാണ്. എന്നാല്‍ പലര്‍ക്കുമുള്ള ഒരു സംശയമാണ് രാവിലെ പാല്‍ കുടിക്കാമോ എന്നുള്ളത്.

 

രാവിലെ പാല്‍ കുടിക്കുന്നത് ചില സമയം നല്ലതും ചില സമയം നല്ലതുമല്ല. കാരണം വെറും വയറ്റില്‍ പാല്‍ കുടിക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യാനാണ് സാധ്യത. ഇത് ശരീരത്തിലെ ഇന്‍സുലിന്‍ അളവ് വര്‍ദ്ധിപ്പിക്കുന്നു.

ഈ ശീലം തെളിഞ്ഞ ചര്‍മത്തിന് ദോഷം ചെയ്യും. രാവിലെ എണീക്കുമ്പോള്‍ തന്നെ ദഹനവ്യവസ്ഥയില്‍ ഒരു ഭാരിച്ച ജോലി നിര്‍ബന്ധമാക്കുന്നത് അത്ര നല്ലതല്ല എന്നാണ് ആയൂര്‍വേദവും ചില പഠനങ്ങളും സൂചിപ്പിക്കുന്നത്.

തന്നെയുമല്ല രാവിലെ വെറും വയറ്റില്‍ പാല് കുടിക്കുന്നത് വയറ്റില്‍ ഗ്യാസുണ്ടാകാന്‍ കാരണമാകും. വെറുംവയറ്റില്‍ വയറ്റില്‍ പാല്‍ കുടിക്കുന്നത് ഗ്യാസ്ട്രിക് പ്രശ്‌നങ്ങള്‍, അസിഡിറ്റി, വയറുവേദന, ഛര്‍ദ്ദി എന്നിവയ്ക്ക് കാരണമാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button