ThiruvananthapuramLatest NewsKeralaNattuvarthaNews

കേന്ദ്രം നല്‍കേണ്ട സഹായം ഔദാര്യമല്ല, രാജ്യത്തിന്റെ വരുമാനം നീതിപൂര്‍വം വിതരണം ചെയ്യണം: മുഖ്യമന്ത്രി

കോട്ടയം: സംസ്ഥാനത്തെ ഏതെല്ലാം തരത്തില്‍ സാമ്പത്തികമായി ഞെരുക്കാനാകും എന്നു കേന്ദ്രസര്‍ക്കാര്‍ പരീക്ഷിച്ചുകൊണ്ടിരിക്കുന്ന ഘട്ടമാണിതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതിനുവേണ്ടി കേന്ദ്രസർക്കാർ പലമാര്‍ഗങ്ങളാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

‘കേന്ദ്രസർക്കാർ നല്‍കേണ്ട സഹായം ഔദാര്യമല്ല. രാജ്യത്തിന്റെ വരുമാനമെന്നത് രാജ്യത്തിന്റെ എല്ലാഭാഗങ്ങളില്‍ നിന്നും ലഭിക്കുന്നതാണ്. ആ വരുമാനം കേന്ദ്രത്തിന്റെ കയ്യിലുണ്ട്. അതു സംസ്ഥാനങ്ങള്‍ക്കു നീതിപൂര്‍വം വിതരണം ചെയ്യണം. ആ വിതരണം നീതിപൂര്‍വമല്ലതായി. ഒരുഘട്ടത്തില്‍ 3.8 % വരെ ലഭിച്ചിരുന്ന വിഹിതം ഇത്തവണ 1.9% ആയി ചുരുങ്ങി,’ മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് ഓണക്കാലത്ത് റെക്കോര്‍ഡ് മദ്യവില്‍പ്പന എട്ടുദിവസത്തിനിടെ വിറ്റത് 665 കോടിയുടെ മദ്യം

ഓണം വല്ലാത്തൊരു ഘട്ടത്തിലാണു മുന്‍പില്‍ വന്നത്. സംസ്ഥാനത്ത് ആറു ലക്ഷത്തിലധികം ഓണക്കിറ്റുകള്‍ കൊടുത്തു. കിറ്റിനെ എപ്പോഴും ഭയപ്പെടുന്ന ഒരു കൂട്ടരുണ്ട്. കിറ്റെന്നു കേള്‍ക്കുമ്പോള്‍ അവര്‍ക്കു ഭയമാണ്. അത്തം മുതല്‍ ഓണം വരെ ഏഴുകോടി രൂപയുടെ കച്ചവടമാണ് സപ്ലൈക്കോ ഫെയറുകളില്‍ മാത്രമായി നടന്നത്. സപ്ലൈക്കോയുടെ വില്‍പ്പനശാലകളില്‍ ആകെ 170 കോടിയുടെ കച്ചവടം നടന്നു. 10 ദിവസങ്ങളില്‍ 32 ലക്ഷം കാര്‍ഡ് ഉടമകളാണ് സബ്‌സിഡി നിരക്കില്‍ സാധനങ്ങള്‍ വാങ്ങിയത്. സപ്ലൈക്കോയ്ക്ക് എതിരെ വ്യാജപ്രചാരണം നടത്താന്‍ പുറപ്പെട്ടവരുടെ മുഖത്തേറ്റ അടിയാണ് ഇതെല്ലാം. ഇക്കൂട്ടര്‍ക്കു നാണമില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button