Latest NewsNewsMobile PhoneTechnology

മോട്ടോ ജി84 5ജി വിപണിയിൽ എത്താൻ ഇനി മണിക്കൂറുകൾ, വില സംബന്ധിച്ച വിവരങ്ങൾ ഓൺലൈനിൽ ലീക്കായി

മോട്ടോ ജി84 5ജി ബഡ്ജറ്റ് റേഞ്ചിൽ ഒതുങ്ങുന്നതാണ്

മോട്ടോറോളയുടെ ഏറ്റവും പുതിയ ഹാൻഡ്സെറ്റായ മോട്ടോ ജി84 5ജി വിപണിയിൽ എത്താൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ വില വിവരങ്ങൾ പുറത്തായി. മോട്ടോറോളയുടെ ബജറ്റ് ഫ്രണ്ട്‌ലി 5ജി സ്മാർട്ട്ഫോണായിരിക്കും മോട്ടോ ജി84 5ജി എന്ന സൂചനകൾ നേരത്തെ തന്നെ നിലനിന്നിരുന്നു. ഈ സൂചനകൾക്ക് കരുത്ത് പകരുന്നതാണ് പുതിയ റിപ്പോർട്ട്. മോട്ടോ ജി84 5ജി സെപ്റ്റംബർ ഒന്നിനാണ് വിപണിയിൽ അവതരിപ്പിക്കാൻ തീരുമാനിച്ചിരുന്നത്. റിലയൻസ് ഡിജിറ്റലിന്റെ വെബ്സൈറ്റിൽ നിന്നാണ് വില സംബന്ധിച്ച വിവരങ്ങൾ പുറത്തായിരിക്കുന്നത്. ഇവയെ കുറിച്ച് കൂടുതൽ അറിയാം.

റിലയൻസ് ഡിജിറ്റലിന്റെ വെബ്സൈറ്റിൽ നിന്ന് പുറത്തുവരുന്ന വില വിവരങ്ങൾ അനുസരിച്ച്, മോട്ടോ ജി84 5ജി ബഡ്ജറ്റ് റേഞ്ചിൽ ഒതുങ്ങുന്നതാണ്. 12 ജിബി റാം പ്ലസ് 256 ഇന്റേണൽ സ്റ്റോറേജ് ഉള്ള ഈ ഹാൻഡ്സെറ്റിന്റെ റിലയൻസ് ഡിജിറ്റലിന്റെ വെബ്സൈറ്റിലുളള വില 19,999 രൂപയാണ്. കോസ്മിക് കളർ ഓപ്ഷനിലുള്ള ഹാൻഡ്സെറ്റ് കൂടിയാണിത്. ഔദ്യോഗിക ലോഞ്ചിന് മുന്നോടിയായി മോട്ടോ ജി84 5ജിയുടെ ഏതാനും ചില ഫീച്ചറുകൾ കമ്പനി തന്നെ പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് വില വിവരങ്ങൾ ചോർന്നത്.

Also Read: മകളെ കൊന്ന് മൃതദേഹം വെട്ടിനുറുക്കി, തെളിവ് നശിപ്പിക്കാൻ മൃതദേഹം പാകം ചെയ്തു; മാതാവ് അറസ്റ്റിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button