Latest NewsNewsTechnology

ആപ്പിൾ എയർപോഡ്സ് സ്വന്തമാക്കാം, അതും 250 രൂപയ്ക്ക്! കിടിലൻ ഓഫറുമായി ഫ്ലിപ്കാർട്ട് എത്തുന്നു

ആപ്പിൾ എയർപോഡ്സ് 3 ആണ് ഓഫർ വിലയിൽ സ്വന്തമാക്കാനാവുക

പ്രീമിയം റേഞ്ചിൽ ഉൽപ്പന്നങ്ങൾ പുറത്തിറക്കുന്ന ബ്രാൻഡാണ് ആപ്പിൾ. ഐഫോൺ, മാക്ബുക്ക്, ഐപാഡ്, എയർപോഡ്സ് എന്നിങ്ങനെ നിരവധി ഉൽപ്പന്നങ്ങൾ ആപ്പിൾ വിപണിയിൽ എത്തിക്കാറുണ്ട്. 20,000 രൂപയ്ക്കടുത്ത് വിലമതിക്കുന്ന ആപ്പിൾ എയർപോഡ്സുകൾ വെറും 250 രൂപയ്ക്ക് സ്വന്തമാക്കാനുള്ള അവസരവുമായാണ് ഇത്തവണ ഫ്ലിപ്കാർട്ട് എത്തുന്നത്. 2021-ൽ ഐഫോൺ 13 സീരീസിനൊപ്പം ലോഞ്ച് ചെയ്ത ആപ്പിൾ എയർപോഡ്സ് 3 ആണ് ഓഫർ വിലയിൽ സ്വന്തമാക്കാനാവുക. എന്നാൽ, 250 രൂപയ്ക്ക് ആപ്പിൾ എയർപോഡ്സ് 3 സ്വന്തമാക്കണമെങ്കിൽ ചില നിബന്ധനകളും വ്യവസ്ഥകളും ഫ്ലിപ്കാർട്ട് മുന്നോട്ടുവെച്ചിട്ടുണ്ട്. ഈ കിടിലൻ ഓഫറിനെ കുറിച്ച് കൂടുതൽ അറിയാം.

ആപ്പിളിന്റെ ഔദ്യോഗിക വെബ്സൈറ്റ് മുഖാന്തരം പർച്ചേസ് ചെയ്യുകയാണെങ്കിൽ ആപ്പിൾ എയർപോഡ്സ് 3-ന് 20,900 രൂപയാണ് നൽകേണ്ടത്. നിലവിൽ, 19,600 രൂപയ്ക്കാണ് ഈ എയർപോഡ്സ് ഫ്ലിപ്കാർട്ടിൽ ലിസ്റ്റ് ചെയ്തിട്ടുള്ളത്. കുറഞ്ഞ വിലയ്ക്ക് ആപ്പിൾ എയർപോഡ്സ് 3 സ്വന്തമാക്കണമെങ്കിൽ, നിങ്ങളുടെ പഴയ ഫോൺ എക്സ്ചേഞ്ച് ചെയ്യേണ്ടതുണ്ട്. 18,850 രൂപയാണ് പരമാവധി എക്സ്ചേഞ്ച് തുക. എക്സ്ചേഞ്ച് ചെയ്യുന്ന ഫോണിന്റെ കമ്പനിയും, പ്രവർത്തനവും അനുസരിച്ച് എക്സ്ചേഞ്ച് തുകയിൽ വ്യത്യാസം വരാവുന്നതാണ്.

Also Read: വാണിജ്യ പാചകവാതക സിലിണ്ടർ വില 158 രൂപ കുറഞ്ഞു; പുതിയ നിരക്ക് ഇന്ന് മുതൽ പ്രാബല്യത്തിൽ

18,850 രൂപ തന്നെ എക്സ്ചേഞ്ച് തുകയായി ലഭിക്കുകയാണെങ്കിൽ, എയർപോഡ്സിന്റെ വില 750 രൂപയായി കുറയും. തുടർന്ന് എച്ച്ഡിഎഫ്സി ബാങ്കിന്റെ ഇഎംഐ സേവനവും പ്രയോജനപ്പെടുത്തുന്നതോടെ, 500 രൂപയുടെ കിഴിവും സ്വന്തമാക്കാനാകും. മുഴുവൻ ഓഫറുകളും ക്ലെയിം ചെയ്യുന്നതോടെ ആപ്പിൾ എയർപോഡ്സ് 3 ഉപഭോക്താക്കൾക്ക് 250 രൂപയ്ക്ക് ഫ്ലിപ്കാർട്ടിൽ നിന്നും വാങ്ങാൻ സാധിക്കുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button