Latest NewsNewsInternational

സ്‌കൂളുകളില്‍ മതപരമായ വസ്ത്രങ്ങളും പര്‍ദയും ധരിക്കുന്നത് നിരോധിച്ച് ഈ രാജ്യം: നിയമം തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തില്‍

പാരിസ്: സ്‌കൂള്‍ വര്‍ഷം ആരംഭിക്കുന്ന സെപ്റ്റംബര്‍ നാലു മുതല്‍ വിദ്യാര്‍ത്ഥിനികള്‍ പര്‍ദയും (അബായ) വിദ്യാര്‍ത്ഥികള്‍ നീളനുടുപ്പും (ഖമീസ്) ധരിച്ചു സ്‌കൂളുകളില്‍ വരാന്‍ പാടില്ലെന്ന് നിര്‍ദ്ദേശം. ഫ്രാന്‍സിലാണ് നിയമം കര്‍ശനമാക്കിയിരിക്കുന്നത്. ശരീരം മുഴുവന്‍ മറയ്ക്കുന്ന ഈ വസ്ത്രങ്ങള്‍ക്ക് സ്‌കൂളുകളില്‍ വിലക്കുണ്ടാകുമെന്ന് കഴിഞ്ഞ ഞായറാഴ്ചയാണ് ആദ്യം അറിയിപ്പുണ്ടായത്. ഈ വിഷയത്തില്‍ സംശയങ്ങളുള്ളവര്‍ക്ക് സ്‌കൂളുകളിലെത്തി വിശദീകരണം തേടാവുന്നതാണ്. സ്‌കൂള്‍ അധികൃതരെ ഇക്കാര്യങ്ങളില്‍ ബോധവത്കരിക്കുന്നതിന് കൈപ്പുസ്തകം തയാറാക്കിയിട്ടുണ്ടെന്ന് ഫ്രഞ്ച് വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.

Read Also: ആദിത്യ എൽ1: സൗര ദൗത്യത്തിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ തിരുപ്പതി ക്ഷേത്രത്തിൽ ദർശനം നടത്തി ഐഎസ്ആർഒ മേധാവി

വിദ്യാര്‍ത്ഥികളുടെ കുടുംബങ്ങള്‍ക്കുള്ള കത്തുകളും സ്‌കൂള്‍ അധികൃതരെ ഏല്‍പ്പിക്കും. മതേതരത്വം റിപ്പബ്ലിക്കിന്റെ മൗലികമായ ഒരു മൂല്യമാണെന്ന് മന്ത്രി അനുസ്മരിപ്പിച്ചു. 2004 മാര്‍ച്ച് 15ന് പാര്‍ലമെന്റ് പാസാക്കിയ ഒരു നിയമമനുസരിച്ച് മതപരമായ അടയാളങ്ങളോ വേഷവിധാനങ്ങളോ സ്‌കൂളുകളില്‍ ധരിക്കുന്നത് അനുവദനീയമല്ല. ഈ നിയമത്തിന്റെ ചുവടുപിടിച്ചാണ് ഇപ്പോഴത്തെ വിലക്ക്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button