KottayamKeralaNattuvarthaLatest NewsNews

തി​രു​വോ​ണ ദി​വ​സം യുവാവിനെ കുത്തിക്കൊന്നു: ഒരാൾ കൂടി അറസ്റ്റിൽ

മാ​ഞ്ഞൂ​ർ പ​ഴേ​മ​ഠം ഭാ​ഗ​ത്ത് കൊ​ണ്ട​ക്കു​ന്നേ​ൽ വീ​ട്ടി​ൽ കെ.​ആ​ർ. ര​ഞ്ജി​ലി​നെ​യാ​ണ്​ (22) അ​റ​സ്റ്റ് ചെ​യ്ത​ത്

ഏ​റ്റു​മാ​നൂ​ർ: യു​വാ​വി​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ഒ​രാ​ളെ കൂ​ടി പൊ​ലീ​സ് പിടിയിൽ. മാ​ഞ്ഞൂ​ർ പ​ഴേ​മ​ഠം ഭാ​ഗ​ത്ത് കൊ​ണ്ട​ക്കു​ന്നേ​ൽ വീ​ട്ടി​ൽ കെ.​ആ​ർ. ര​ഞ്ജി​ലി​നെ​യാ​ണ്​ (22) അ​റ​സ്റ്റ് ചെ​യ്ത​ത്.

ഇ​വ​ർ സം​ഘം ചേ​ർ​ന്ന് തി​രു​വോ​ണ ദി​വ​സം രാ​ത്രി നീ​ണ്ടൂ​ര്‍ സ്വ​ദേ​ശി​യാ​യ അ​ശ്വി​നെ​യും സു​ഹൃ​ത്താ​യ അ​ന​ന്തു​വി​നെ​യും ആ​ക്ര​മി​ക്കു​ക​യും അ​ശ്വി​നെ കു​ത്തി കൊ​ല​പ്പെ​ടു​ത്തു​ക​യു​മാ​യി​രു​ന്നു.

പ്ര​തി​ക​ളും ഇ​വ​രും ത​മ്മി​ൽ വൈ​കി​ട്ട് നീ​ണ്ടൂ​ർ പ്ലാ​സ ബാ​റി​ൽ വാ​ക്ക് ത​ർ​ക്കം ഉ​ണ്ടാ​യി​രു​ന്നു. ഒ​ത്തു​തീ​ർ​പ്പു ച​ർ​ച്ച എ​ന്ന വ്യാ​ജേ​നെ അ​ശ്വി​നെ​യും അ​ന​ന്തു​വി​നെ​യും വി​ളി​ച്ചു​വ​രു​ത്തി ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

Read Also : തുടർച്ചയായി കോടതിയിൽ ഹാജരാകാതെ പുതുപ്പള്ളിയിൽ പ്രചാരണത്തിനെത്തി: യൂത്ത് കോൺഗ്രസ് നേതാവ് നിഖിൽ പൈലിക്ക് അറസ്റ്റ് വാറണ്ട്

ജി​ല്ല പൊ​ലീ​സ് മേ​ധാ​വി കെ. ​കാ​ർ​ത്തി​ക്കി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ​സം​ഘം അ​ന​ന്തു സു​രേ​ന്ദ്ര​ൻ, അ​ജി​ത്ത്, സു​ജി​ത്ത് ബാ​ബു, ജോ​ബി​ൻ ജോ​ണി, ശി​വ സൈ​ജു, ഐ​സ​ക്ക് മാ​ത്യു എ​ന്നി​വ​രെ നേ​ര​ത്തെ പി​ടി​കൂ​ടി​യി​രു​ന്നു.

എ​സ്.​എ​ച്ച്.​ഒ പ്ര​സാ​ദ് അ​ബ്ര​ഹാം വ​ർ​ഗീ​സ്, എ​സ്.​ഐ ഷാ​ജ​ഹാ​ൻ എ​ന്നി​വ​രും അ​ന്വേ​ഷ​ണ സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു. ഇ​യാ​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കിയ ശേഷം റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button