Latest NewsNewsTechnology

ഇൻഫിനിക്സിന്റെ ഈ ഗെയിമിംഗ് സ്മാർട്ട്ഫോണിന് ഇനി ചെലവേറും, കാരണം ഇത്

ലോഞ്ച് ചെയ്ത് ഒരു മാസം എത്താറാകുമ്പോഴേക്ക് 1,000 രൂപയാണ് ഉയർത്തിയിരിക്കുന്നത്

ഗെയിമിംഗ് പ്രിയരുടെ ഇഷ്ട ലിസ്റ്റിലുള്ള ഹാൻഡ്സെറ്റാണ് ഇൻഫിനിക്സിന്റെ ജിടി 10 പ്രോ. ഓഗസ്റ്റ് ആദ്യ വാരമാണ് ഇൻഫിനിക്സ് ജിടി 10 പ്രോ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. നിരവധി ഫീച്ചറുകൾ ഉൾക്കൊള്ളിച്ചിട്ടുള്ള ഹാൻഡ്സെറ്റ് കുറഞ്ഞ കാലയളവിനുള്ളിൽ ഒട്ടനവധി ആളുകൾ സ്വന്തമാക്കിയിട്ടുണ്ട്. എന്നാൽ, ലോഞ്ച് വിലയിൽ ഇനി ഇൻഫിനിക്സ് ജിടി 10 പ്രോ ലഭിക്കുകയില്ലെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

ഓഗസ്റ്റ് 10-ന് ഈ ഹാൻഡ്സെറ്റ് ലോഞ്ച് ചെയ്യുമ്പോൾ 19,999 രൂപയ്ക്കാണ് വാങ്ങാൻ സാധിച്ചിരുന്നത്. എന്നാൽ, ലോഞ്ച് ചെയ്ത് ഒരു മാസം എത്താറാകുമ്പോഴേക്ക് 1,000 രൂപയാണ് ഉയർത്തിയിരിക്കുന്നത്. നിലവിൽ, 20,999 രൂപയ്ക്കാണ് ഇൻഫിനിക്സ് ജിടി 10 പ്രോ ഫ്ലിപ്കാർട്ടിൽ ലിസ്റ്റ് ചെയ്തിട്ടുള്ളത്. വിവിധ ഓഫറുകൾക്കനുസരിച്ച് വീണ്ടും വില കുറഞ്ഞേക്കുമോ എന്നതിൽ കമ്പനി ഇതുവരെ വരുത്തിയിട്ടില്ല. വേറിട്ട ഡിസൈനും, അത്യാധുനിക ഫീച്ചറുമാണ് ഇൻഫിനിക്സ് ജിടി 10 പ്രോയുടെ പ്രധാന പ്രത്യേകത.

Also Read: പപ്സ് നിറയെ പുഴുവും പൂപ്പലും; കാസർഗോഡ് കൂൾബാർ അടപ്പിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button