Life Style

മഴക്കാലത്ത് വീട്ടില്‍ ദുര്‍ഗന്ധമുണ്ടോ? ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ദുര്‍ഗന്ധം പൂര്‍ണമായും ഒഴിവാക്കാം

 

മഴക്കാലത്ത് വീട്ടിനകത്ത് പലപ്പോഴും ഒരു നനഞ്ഞ മണം ഉണ്ടാവും. വീട്ടിനുള്ളില്‍ ദുര്‍ഗന്ധം കെട്ടി നില്‍ക്കാന്‍ പലപ്പോഴും കാരണമാകും. മഴക്കാലത്ത് എല്ലാ വീട്ടമമാരും അഭിമുഖീകരിയ്ക്കുന്ന പ്രധാന പ്രശ്നമാണ് ഇത്. ഇതിന് പരിഹാരം കാണാന്‍ പല ശ്രമങ്ങളും നടത്തിയിട്ടും പരാജയപ്പെട്ടവരാണ് പലരും. താഴെ പറയുന്ന ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മുറികളിലെ ദുര്‍ഗന്ധം മാറ്റാവുന്നതാണ്.

നനഞ്ഞ തുണികളില്‍ നിന്നാണ് പ്രധാനമായും ദുര്‍ഗന്ധം ഉണ്ടാകുന്നത്. ഉണങ്ങാന്‍ വേണ്ടി വസ്ത്രങ്ങള്‍ മുറിയില്‍ വിരിച്ചിടുന്നത് ഒഴിവാക്കുക. നന്നായി ഉണങ്ങിയ ശേഷം മാത്രമേ വസ്ത്രങ്ങള്‍ മുറിയിലേക്ക് കൊണ്ടുവരാകൂ. ഇത് പുഴുക്കമണം അകറ്റാന്‍ സഹായിക്കും. പകല്‍ സമയങ്ങളില്‍ ചെറിയ വെയിലുള്ളപ്പോള്‍ ജനല്‍ തുറന്നിടാം. ഉണങ്ങിയ ചവിട്ടി ഉപയോഗിക്കുക. വീട് എന്നും തുടച്ച് വൃത്തിയാക്കുക. ഫാന്‍ ഇട്ട് തറയിലെ വെള്ളം പൂര്‍ണമായും കളയുക. ഇക്കാര്യങ്ങള്‍ ചെയ്താല്‍ മുറിക്കകത്ത് തങ്ങി നില്‍ക്കുന്ന ദുര്‍ഗന്ധം ഒഴിവാക്കാം

 

shortlink

Related Articles

Post Your Comments

Related Articles


Back to top button