Latest NewsNewsIndia

സനാതന ധർമ്മത്തെ നിരന്തരം അവഹേളിക്കുന്നവർക്ക് ജനങ്ങൾ തന്നെ മറുപടി നൽകും: അമിത് ഷാ

ജയ്പൂർ: സനാതന ധർമ്മത്തെ നിരന്തരം അവഹേളിക്കുന്നവർക്ക് ജനങ്ങൾ തന്നെ മറുപടി നൽകുമെന്ന് കേന്ദ്രമന്ത്രി അമിത് ഷാ. ഇന്ത്യ സഖ്യം നിരന്തരം സനാതന ധർമ്മത്തെ അധിക്ഷേപിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. രാജസ്ഥാനിലെ ദുംഗർപൂരിൽ ബിജെപിയുടെ പരിവർത്തൻ യാത്ര ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

Read Also: വീട്ടിൽ വഴക്കിട്ട് ആത്മഹത്യയ്ക്ക് ശ്രമിച്ചു: യുവതിയെ ജീവിതത്തിലേക്ക് തിരികെ എത്തിച്ച് പോലീസ്

ഡിഎംകെ നേതാവും തമിഴ്‌നാട് മുഖ്യമന്ത്രിയുടെ മകനുമായ ഉദയനിധി സ്റ്റാലിൻ പറഞ്ഞത് സനാതന ധർമ്മത്തെ ഉന്മൂലനം ചെയ്യണമെന്നാണ്. ഡിഎംകെയുടെയും കോൺഗ്രസിന്റെയും നേതാക്കൾ വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് വേണ്ടി ‘സനാതന ധർമ്മം’ ഉന്മൂലനം ചെയ്യുന്നതിനെപ്പറ്റി പറയുന്നു. അവർ ഇത് പറയുന്നത് ആദ്യമായല്ല. ഇതിന് മുമ്പ് പലവട്ടം സനാതന ധർമ്മത്തെ അവർ അവഹേളിച്ചിട്ടുണ്ടെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ബജറ്റിന്റെ ആദ്യ അവകാശം ന്യൂനപക്ഷങ്ങൾക്കാണെന്ന മൻമോഹൻ സിംഗ് ഒരിക്കൽ പറഞ്ഞു, എന്നാൽ ദരിദ്രർക്കും ദളിതർക്കും വനവാസികൾക്കും പിന്നാക്ക വിഭാഗങ്ങൾക്കുമാണ് പ്രഥമ പരിഗണനയെന്ന് തങ്ങൾ പറയുന്നു. കോൺഗ്രസ് പറയുന്നത് നരേന്ദ്രമോദി ജയിച്ചാൽ ഹിന്ദു രാജ്യം വരുമെന്നാണ്. ജനങ്ങളുടെ ഹൃദയത്തിലാണ് സനാതന ധർമ്മം. നിങ്ങൾക്ക് അത് തകർക്കാൻ കഴിയില്ല. രാഹുൽ ഗാന്ധി പറഞ്ഞത് ലഷ്‌കർ-ഇ-ത്വയ്ബയേക്കാൾ അപകടകാരികളാണ് ഹിന്ദു സംഘടനകളെന്നാണ്. ഇവർ നിരന്തരം സനാതന ധർമ്മത്തെയും ഹിന്ദു വിശ്വാസങ്ങളെയും ഹിന്ദു സംഘടനകളെയും അവഹേളിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: സിംബാബ്‌വെയുടെ ക്രിക്കറ്റ് ഇതിഹാസവും ദേശീയ ടീമിന്റെ മുന്‍ നായകനുമായിരുന്ന ഹീത്ത് സ്ട്രീക്ക് അന്തരിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button