Latest NewsCricketNewsSports

സിംബാബ്‌വെയുടെ ക്രിക്കറ്റ് ഇതിഹാസവും ദേശീയ ടീമിന്റെ മുന്‍ നായകനുമായിരുന്ന ഹീത്ത് സ്ട്രീക്ക് അന്തരിച്ചു

ബുലവായോ: സിംബാബ്‌വെ ക്രിക്കറ്റ് ഇതിഹാസവും ദേശീയ ടീമിന്റെ മുന്‍ നായകനുമായിരുന്ന ഹീത്ത് സ്ട്രീക്ക് അന്തരിച്ചു. കാന്‍സര്‍ ബാധയെ തുടര്‍ന്ന് 49-ാം വയസിലാണ് അന്ത്യം. ഭാര്യ നാദിന്‍ സ്ട്രീക്ക് ആണ് മരണ വിവരം അറിയിച്ചത്. ടെസ്റ്റില്‍ 100 വിക്കറ്റില്‍ അധികം നേടിയ ഒരേയൊരു സിംബാബ്‌വെ ബൗളറും ടെസ്റ്റില്‍ 100 വിക്കറ്റിനൊപ്പം 1000 റണ്‍സും നേടുന്ന ആദ്യ താരവും ഹീത്ത് സ്ട്രീക്ക് തന്നെ. നൂറ് വിക്കറ്റ് നേടിയ നാല് സിംബാബ്‌വെ ബൗളര്‍മാരില്‍ ഒരാളായ സ്ട്രീക്ക് ഏകദിനത്തില്‍ 200 വിക്കറ്റും 2,000 റണ്‍സും നേടിയിട്ടുണ്ട്. 1990കളിലും 2000ന്റെ തുടക്കത്തിലുമായിരുന്നു സ്ട്രീക്കിന്റെ സുവര്‍ണകാലം.

Read Also: പാകിസ്ഥാനില്‍ നിന്ന് ഇന്ത്യയിലേയ്ക്ക് വന്‍തോതില്‍ മയക്കുമരുന്ന് കടത്ത്, 15കിലോ ഹെറോയ്‌നുമായി 7അംഗ സംഘം പിടിയില്‍

ടെസ്റ്റില്‍ ഏഴ് തവണ അഞ്ചുവിക്കറ്റ് പ്രകടനം നടത്തിയിട്ടുണ്ട്. കൂടുതല്‍ തവണ സിംബാബ്‌വെയ്ക്ക് വേണ്ടി ടെസ്റ്റില്‍ അഞ്ചുവിക്കറ്റ് പ്രകടനം നടത്തിയ ബൗളറെന്ന റെക്കോര്‍ഡും സ്ട്രീക്കിന്റെ പേരിലാണ്. സിംബാബ്‌വെയ്ക്കായി 65 ടെസ്റ്റ് മത്സരങ്ങളും 189 ഏകദിനങ്ങളും കളിച്ചു. 4933 റണ്‍സും 455 വിക്കറ്റുകളും സ്വന്തമാക്കി. രാജ്യാന്തര ക്രിക്കറ്റില്‍ സിംബാബ്‌വേയ്ക്ക് വേണ്ടി കൂടുതല്‍ വിക്കറ്റ് നേടിയതിന്റെ റെക്കോര്‍ഡ് സ്ട്രീക്കിന്റെ പേരിലാണ്.

കരളിലെ കാന്‍സര്‍ ബാധയെ തുടര്‍ന്ന് കുഴഞ്ഞു വീണ താരത്തെ കഴിഞ്ഞ മേയില്‍ ദക്ഷിണാഫ്രിക്കയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button