Latest NewsKeralaNews

എഫ്‌ഐആർ പകർപ്പിനായി പോലീസ് സ്റ്റേഷനിൽ പോകേണ്ടതില്ല: ചെയ്യേണ്ടത് ഇത്രമാത്രം

തിരുവനന്തപുരം: എഫ്‌ഐആർ പകർപ്പിനായി പോലീസ് സ്റ്റേഷനിൽ പോകേണ്ടതില്ല. പോലീസ് രജിസ്റ്റർ ചെയ്ത കേസുകളുടെ എഫ്‌ഐആർ പകർപ്പ് പോലീസ് സ്റ്റേഷനിൽ പോകാതെ തന്നെ ഇപ്പോൾ ലഭിക്കും.

Read Also: പണ്ടേ സംഘി എന്നൊരു പേരുണ്ട്, കുലസ്ത്രീ, ചാണകം, ചാണകപ്പുഴു ഇങ്ങനെ എന്തൊക്കെ വിളി: മറുപടിയുമായി രചന നാരായണന്‍കുട്ടി

കേരള പോലീസിന്റെ ഔദ്യോഗിക ആപ്പായ പോൽ ആപ്പ് വഴി വേഗത്തിൽ ഇത് ഡൗൺലോഡ് ചെയ്യാനുള്ള സൗകര്യം സജ്ജമാക്കിയിട്ടുണ്ട്. ഈ സൗകര്യം കേരള പോലീസിന്റെ വെബ്‌സൈറ്റിലും തുണ വെബ് പോർട്ടലിലും ലഭിക്കും.

ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട് സ്ത്രീകളുടെയും കുട്ടികളുടെയും പേര് നിയമപരമായി വെളിപ്പെടുത്താൻ ആവാത്ത കേസുകൾ ഒഴികെയുള്ള എല്ലാത്തരം കേസുകളുടെയും എഫ്‌ഐആർ ഡൗൺലോഡ് ചെയ്‌തെടുക്കാവുന്നതാണ്. രാജ്യദ്രോഹവുമായി ബന്ധപ്പെട്ട കേസുകളിലെ എഫ്‌ഐആർ ഇപ്രകാരം ലഭിക്കില്ല.

പോൽ ആപ്പ് ഇൻസ്റ്റാൾ ചെയ്തതിന് ശേഷം മൊബൈൽ നമ്പർ ഉപയോഗിച്ച് രജിസ്റ്റർ ചെയ്യുക. എഫ്‌ഐആർ ഡൗൺലോഡ് ഓപ്ഷനിൽ എഫ്‌ഐആർ നമ്പർ, കേസ് രജിസ്റ്റർ ചെയ്ത വർഷം, പോലീസ് ജില്ല, പോലീസ് സ്റ്റേഷന്റെ പേര് എന്നിവ നൽകി സെർച്ച് ചെയ്യാവുന്നതാണ്. എഫ്‌ഐആർ നമ്പർ അറിയില്ലെങ്കിൽ സ്റ്റാർട്ടിങ് ഡേറ്റ്, എൻഡിങ് ഡേറ്റ് സെലക്ട് ചെയ്ത് നൽകിയാൽ ആ കാലയളവിൽ രജിസ്റ്റർ ചെയ്ത കേസുകളുടെ ലിസ്റ്റ് ലഭിക്കും. അതിൽ നിന്ന് ആവശ്യമായ എഫ്ഐആർ ഡൗൺലോഡ് ചെയ്യാം.

ഇതിലെ QR കോഡ് സ്‌കാൻ ചെയ്ത് എഫ്ഐആറിന്റെ ആധികാരികത ഉറപ്പ് വരുത്താം.

Read Also: ഫ്ലൈറ്റ് അറ്റൻഡൻ്റിനെ അപ്പാർട്ട്‌മെന്റിൽ കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തി: ഒരാൾ അറസ്റ്റിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button