Latest NewsNewsTechnology

സർക്കാർ ഓഫീസുകളിൽ ഇനി ഐഫോൺ ഉപയോഗം വേണ്ട! നടപടി കടുപ്പിച്ച് ഈ രാജ്യം

അടുത്തയാഴ്ച നടക്കാനിരിക്കുന്ന ആപ്പിൾ ഇവന്റിന് മുന്നോടിയായാണ് ഐഫോണുകൾക്ക് നിരോധനം ഏർപ്പെടുത്തിയത്

സർക്കാർ ഓഫീസുകളിൽ ആപ്പിളിന്റെ ഐഫോണുകൾ ഉപയോഗിക്കുന്നതിന് വിലക്കുമായി രംഗത്തെത്തിയിരിക്കുകയാണ് ചൈനീസ് ഭരണകൂടം. ഐഫോണുകൾക്ക് പുറമേ, മറ്റ് വിദേശ ബ്രാൻഡഡ് ഉപകരണങ്ങളും സർക്കാർ ഓഫീസുകളിൽ ഉപയോഗിക്കുന്നതിന് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ അതത് വിഭാഗങ്ങളിലെ ജീവനക്കാർക്ക് കൈമാറിയിട്ടുണ്ടെന്നാണ് സൂചന. കഴിഞ്ഞ ഏതാനും വർഷങ്ങളായി ഡാറ്റ സുരക്ഷ ഉറപ്പുവരുത്തുന്നതുമായി ബന്ധപ്പെട്ടുള്ള നടപടികൾക്ക് ചൈന തുടക്കമിട്ടിരുന്നു. ഇതിന്റെ ഭാഗമായാണ് പുതിയ നീക്കം.

ഐഫോണിന് പുറമേ മറ്റു വിദേശ ബ്രാൻഡുകൾക്ക് കൂടി വിലക്കുണ്ടെങ്കിലും, അവയുടെ കൃത്യമായ പേര് വിവരങ്ങൾ ചൈന പുറത്തുവിട്ടിട്ടില്ല. അടുത്തയാഴ്ച നടക്കാനിരിക്കുന്ന ആപ്പിൾ ഇവന്റിന് മുന്നോടിയായാണ് ഐഫോണുകൾക്ക് നിരോധനം ഏർപ്പെടുത്തിയത്. ആപ്പിളിന്റെ ഏറ്റവും വലിയ വിപണികളിൽ ഒന്നാണ് ചൈന. ചൈനയുടെ പുതിയ നീക്കം ചൈന-യുഎസ് തമ്മിലുള്ള ഭിന്നതയ്ക്ക് കൂടുതൽ വിള്ളൽ വരുത്തിയേക്കുമെന്നാണ് വിലയിരുത്തൽ. സമാനമായ രീതിയിൽ ചൈനീസ് ആപ്പായ ടിക്ക്ടോക്കിനും, സ്മാർട്ട്ഫോൺ ബ്രാൻഡായ ഹുവായ്ക്കും അമേരിക്കൻ ഭരണകൂടം നിരോധനം ഏർപ്പെടുത്തിയിരുന്നു.

Also Read: ഭൂമിക്ക് സമാനമായ പ്രത്യേകതകൾ! സൗരയൂഥത്തിൽ പുതിയൊരു ഗ്രഹത്തെ കണ്ടെത്തി ശാസ്ത്രജ്ഞർ

shortlink

Related Articles

Post Your Comments

Related Articles


Back to top button