Latest NewsNewsIndia

അഞ്ച് ലക്ഷം രൂപ സ്ത്രീധനം ആവശ്യപ്പെട്ട് ഭാര്യയെ കിണറ്റിൽ കെട്ടിത്തൂക്കി: യുവാവ് അറസ്റ്റിൽ

നീമച്ചിൽ: സ്ത്രീധനം ആവശ്യപ്പെട്ട് ഭാര്യയെ കിണറ്റിൽ കെട്ടിത്തൂക്കിയ ഭർത്താവിനെ മധ്യപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു. ആഗസ്റ്റ് 20ന് നീമച്ചിലാണ് സംഭവം. രാകേഷ് കിർ എന്നയാൾ ഭാര്യ ഉഷയെ കിണറ്റിൽ കെട്ടിത്തൂക്കിയ ശേഷം ദൃശ്യങ്ങൾ പകർത്തുകയായിരുന്നു. തുടർന്ന് രാകേഷ് കിർ വീഡിയോ ഭാര്യയുടെ ബന്ധുക്കൾക്ക് അയച്ചു.

യുവതിയുടെ വീട്ടുകാർ ഗ്രാമത്തിലെ ചിലരെ ബന്ധപ്പെടുകയും മകളെ രക്ഷിക്കാൻ അഭ്യർത്ഥിക്കുകയുമായിരുന്നു. ഇക്കാര്യം പോലീസിൽ അറിയിച്ചതിനെ തുടർന്ന് രാകേഷിനെ അറസ്റ്റ് ചെയ്തു. സ്ത്രീധനം ആവശ്യപ്പെട്ടാണ് പ്രതികൾ ഇത് ചെയ്തതെന്ന് സംഭവത്തെക്കുറിച്ച് പോലീസ് പറഞ്ഞു. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button