News

‘ശ്രീകൃഷ്ണന്‍ അധര്‍മ്മങ്ങള്‍ക്കെതിരായ ധര്‍മ്മ കാരുണ്യത്തിന്റെ പ്രതീകം’: ശ്രീകൃഷ്ണ ജയന്തി സന്ദേശവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: ശ്രീകൃഷ്ണ ജയന്തി സന്ദേശവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. അധര്‍മ്മങ്ങള്‍ക്കെതിരായ ധര്‍മ്മ കാരുണ്യത്തിന്റെയും സഹാനുഭൂതിയുടെയും പ്രതീകമായാണ് ഭക്തജനങ്ങള്‍ ശ്രീകൃഷ്ണ സങ്കല്‍പത്തെ നെഞ്ചേറ്റുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

‘അധര്‍മ്മങ്ങള്‍ക്കെതിരായ ധര്‍മ്മ കാരുണ്യത്തിന്റെയും സഹാനുഭൂതിയുടെയും പ്രതീകമായാണ് ഭക്തജനങ്ങള്‍ ശ്രീകൃഷ്ണ സങ്കല്‍പത്തെ നെഞ്ചേറ്റുന്നത്. ഈ ശ്രീകൃഷ്ണ ജയന്തി സ്‌നേഹത്തിന്റെയും സന്തോഷത്തിന്റെയും പ്രകാശം നിറഞ്ഞു പരക്കാനുള്ള സന്ദേശം ഉറപ്പിക്കുന്നതാകട്ടെ. എല്ലാവര്‍ക്കും ആശംസകള്‍.’ മുഖ്യമന്ത്രി സോഷ്യൽ മീഡിയയിൽ കുറിച്ചു.

പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിലേക്ക് രാഷ്ട്രപതിയെ വിളിക്കാതിരുന്നത് സനാതന ജാതിവിവേചനത്തിന്റെ ഉദാഹരണം: ഉദയനിധി

ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. രാവിലെ മുതല്‍ സംസ്ഥാനത്തെ കൃഷ്ണ ക്ഷേത്രങ്ങളില്‍ വിശേഷാല്‍ പൂജകളും പ്രാര്‍ത്ഥനയും നടന്നു. സംസ്ഥാന വ്യാപകമായി നടക്കുന്ന ശോഭയാത്രകളില്‍ രണ്ടരലക്ഷത്തില്‍ അധികം കുട്ടികള്‍ ഉണ്ണിക്കണ്ണനായി എത്തുമെന്ന് ബാലഗോകുലം സംസ്ഥാന അദ്ധ്യക്ഷന്‍ ആര്‍ പ്രസന്നകുമാര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button